ചെങ്ങമനാട്: ദേശീയപാതയില്‍ ദേശം-പറമ്പയം പാലത്തിന് താഴെ ചെങ്ങല്‍ത്തോടിന് സമീപം മാലിന്യം നിക്ഷേപിക്കുന്നതിന് ശമനമില്ല. രാത്രി സമയങ്ങളില്‍ റൂബെക്സ് റോഡിലൂടെ എത്തിച്ചാണിപ്പോള്‍ മാലിന്യം തള്ളുന്നത്. ടണ്‍ കണക്കിന് പ്ളാസ്റ്റിക് മാലിന്യമാണ് കഴിഞ്ഞ ദിവസം തോട്ടിലും പരിസരങ്ങളിലുമായി തള്ളിയത്. അടുത്തിടെ ചത്ത മൃഗങ്ങളെയും കക്കൂസ് മാലിന്യവും പാലത്തിന് മുകളില്‍നിന്ന് തോട്ടില്‍ തള്ളിയിരുന്നു. ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെ പഞ്ചായത്തധികൃതര്‍ കാമറകള്‍ സ്ഥാപിക്കാനും ജാഗ്രതാസമിതിക്ക് രൂപംനല്‍കാനും നടപടിയെടുത്തു. ഇതത്തേുടര്‍ന്നാണ് സാമൂഹികവിരുദ്ധര്‍ പാലത്തിന് പടിഞ്ഞാറുവശത്തെ സമാന്തര റോഡിലൂടെ മാലിന്യം തള്ളല്‍ ആരംഭിച്ചിരിക്കുന്നത്. പരിസരത്ത് വീടുകളോ, വഴിവിളക്കുകളോ ഇല്ലാത്തതിനാല്‍ രാത്രി മാലിന്യം റോഡിലൂടെ കൊണ്ട് വരുന്നത് ആരുടെയും ശ്രദ്ധയില്‍പെടാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.