മാവേലിക്കര റെയില്‍വേ സ്റ്റേഷന്‍ റോഡ് തകര്‍ന്നു; നടുവൊടിഞ്ഞ് യാത്രക്കാര്‍

മാവേലിക്കര: റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണമാകുന്നു. റോഡിന്‍െറ ശോച്യാവസ്ഥ കാരണം നിരവധി അപകടങ്ങളാണ് ദിവസേന ഉണ്ടാകുന്നത്. യാത്രക്കാരും നാട്ടുകാരും റെയില്‍വേക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. രാത്രികാലങ്ങളിലും പുലര്‍ച്ചയും എത്തുന്ന യാത്രികരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. റോഡിലെ ടാറിങ് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ഓട്ടോറിക്ഷകള്‍ ഇതുവഴി പോകാന്‍ മടിക്കുകയാണ്. ടാറില്‍നിന്ന് മാറിക്കിടക്കുന്ന മെറ്റലുകള്‍ കാരണം കാല്‍നടയാത്രയും ദുഷ്കരമാണ്. തെരഞ്ഞെടുപ്പ് കാലയളവില്‍ ശരിയാക്കാമെന്ന വാഗ്ദാനങ്ങള്‍ പലയിടത്തുനിന്നും ഉണ്ടായെങ്കിലും പാലിക്കപ്പെട്ടില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ വഴിവിളക്കുകളും കത്താറില്ല. ഇനിയും റെയില്‍വേ അധികൃതര്‍ ഇതിനോട് മുഖംതിരിക്കുകയാണെങ്കില്‍ വഴിതടയല്‍ ഉള്‍പ്പെടെ സമരമാര്‍ഗങ്ങളിലേക്ക് തിരിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.