യുവതിയെ ആസിഡ് ഒഴിച്ചശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

ആലപ്പുഴ: ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തു. കോട്ടയം ഇലഞ്ഞിയില്‍ നടുവിലേടത്ത് വീട്ടില്‍ രഞ്ജീഷിനെയാണ് (25) ജില്ലാ പൊലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പാലക്കാടുനിന്ന് പിടികൂടിയത്. പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പുളിക്കയില്‍ പരേതനായ ഷണ്‍മുഖന്‍െറ മകള്‍ ശാരിമോളാണ് (24) ആസിഡ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ 11 ന് രാത്രി 6.30ന് ചേര്‍ത്തല വല്ലയില്‍ ക്ഷേത്രത്തിന് തെക്ക് പുരുഷന്‍ കവലക്ക് സമീപമായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പാമ്പാടി രാജീവ് ഗാന്ധി എന്‍ജിനീയര്‍ കോളജില്‍ ഒന്നിച്ച് പഠിച്ചവരാണ് ഇരുവരും. പിന്നീട് ശാരിക്ക് എറണാകുളം നേവല്‍ബേസില്‍ ജോലി ലഭിച്ചു. രഞ്ജീഷിന് ഏറ്റുമാനൂരില്‍ സ്വകാര്യ കമ്പനിയിലും ജോലി കിട്ടി. മാതാപിതാക്കള്‍ മരിച്ച ശാരി മാതൃസഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നത്. പഠന കാലത്തെ അടുപ്പം അഭിപ്രായ ഭിന്നത മൂലം ഇല്ലാതായി. ഇത് ഉള്ളില്‍ കൊണ്ടുനടന്ന യുവാവ് പ്രതികാരമായി പാലായില്‍ നിന്ന് വാങ്ങിയ ആസിഡുമായി ബൈക്കിലത്തെി ജോലി കഴിഞ്ഞ് ട്രെയിനില്‍ മടങ്ങി ചേര്‍ത്തലയില്‍ എത്തി സ്കൂട്ടറില്‍ പോയ ശാരിയുടെ ശരീരത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖം വികൃതമാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഹെല്‍മറ്റ് ഉണ്ടായിരുന്നതിനാല്‍ ശരീരമാകെ പൊള്ളി. സംഭവശേഷം ബൈക്കില്‍ രക്ഷപ്പെട്ട യുവാവിന്‍െറ മൊബൈല്‍ ഫോണും പഴ്സും നഷ്ടപ്പെട്ടിരുന്നു. അത് പൊലീസിന് ലഭിച്ചു. ബൈക്കില്‍ തിരുവനന്തപുരത്തെ സുഹൃത്തിന്‍െറ വീട്ടിലത്തെി. പിന്നീട് പൊലീസത്തെുമെന്ന് ഭയന്ന് സേലത്തേക്ക് പോയി. അവിടെ ധര്‍മപുരിയെന്ന സ്ഥലത്ത് താമസിച്ചു. അവിടെനിന്ന് പാലക്കാട്ടേക്ക് എത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ചേര്‍ത്തലയില്‍നിന്ന് പൊലീസ് സംഘം അങ്ങോട്ടേക്ക് തിരിച്ചു. യുവതിയെ ആക്രമിച്ച സമയത്ത് ഇയാളുടെ ശരീരവും ആസിഡ് വീണ് കുറച്ച് പൊള്ളിയിരുന്നു. സംഭവത്തില്‍ ഇയാള്‍ക്ക് സഹായിയായി ഒരാള്‍ കൂടിയുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. അതേ കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ജില്ലാ പൊലീസ് ചീഫ് വി. സുരേഷ്കുമാര്‍ പറഞ്ഞു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. ചേര്‍ത്തല സി.ഐ. നവാസ്, ചേര്‍ത്തല എസ്.ഐ ഇ.ഡി. ബിജു, പൂച്ചാക്കല്‍ എസ്.ഐ. പ്രദീപ് കുമാര്‍, സിവില്‍ പൊലീസുകാരായ സിദ്ധീഖ്, അജയഘോഷ്, സുബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.