വീട് ആക്രമണം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ചാരുംമൂട്: ഡി.വൈ.എഫ്.ഐ നേതാവിന്‍െറ വീട് ആക്രമിക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത കേസില്‍ യുവമോര്‍ച്ച നേതാവിനെ അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം താമരക്കുളം വേളൂര്‍ വീട്ടില്‍ ജിനോസിനെയാണ് (34) മാവേലിക്കര സി.ഐ ജോസ് മാത്യുവിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ളോക് സെക്രട്ടറി ഉളവുക്കാട് കൃഷ്ണനിവാസില്‍ ബി. വിനോദിന്‍െറ വീടിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ ശ്രീകൃഷ്ണാഷ്ടമി ദിവസം നൂറനാട് യുവമോര്‍ച്ച-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെയാണ് വാഹനങ്ങളിലത്തെിയ ഒരുസംഘം വിനോദിന്‍െറ വീട് ആക്രമിക്കുകയും പോര്‍ച്ചില്‍ കിടന്ന കാറിന് തീവെക്കുകയും ചെയ്തത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. വിനോദിന്‍െറ കിടപ്പുമുറിയിലേക്കും തീ പടര്‍ന്നിരുന്നു. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.