അരൂര്‍: അരൂര്‍ മേഖലയിലെ എസ്.എന്‍.ഡി.പി ശാഖകളുടെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ ഗുരുജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എരമല്ലൂര്‍ ശാഖാ അങ്കണത്തില്‍ പ്രസിഡന്‍റ് മോഹനന്‍ കൊച്ചുവെളി പതാക ഉയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്ര നടത്തി. ക്ഷേത്രാങ്കണത്തിലെ ഗുരുസന്നിധിയില്‍ ഗുരുപൂജയും നടന്നു. എഴുപുന്ന ശാഖാ അങ്കണത്തില്‍ പ്രസിഡന്‍റ് എം.ജെ. കുമാരന്‍ പ താക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഘോഷയാത്ര എഴുപുന്ന കവല, കോങ്കേരി പാലം ചുറ്റി തിരികെ ശാഖാങ്കണത്തില്‍ സമാപിച്ചു. അരൂര്‍ ശാഖാങ്കണത്തില്‍ പ്രസിഡന്‍റ് പി.കെ. ശ്രീനിവാസന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്ര നടന്നു. നിശ്ചല ദൃശ്യങ്ങള്‍, പ്രച്ഛന്നവേഷങ്ങള്‍ എന്നിവ ഘോഷയാത്രക്ക് കൊഴുപ്പേകി. ചന്തിരൂര്‍ കുമര്‍ത്തുപടി ശാഖയില്‍ പ്രസിഡന്‍റ് എം.കെ. പുരുഷോത്തമന്‍ പതാക ഉയര്‍ത്തി. ഗുരുപൂജ, ഘോഷയാത്ര എന്നിവ നടന്നു. അരൂര്‍ 966ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തിലും പതാക ഉയര്‍ത്തി. ഘോഷയാത്ര, മധുര പലഹാര വിതരണം എന്നിവ നടന്നു. എഴുപുന്ന മധ്യം 923 ശാഖാങ്കണത്തില്‍ പ്രസിഡന്‍റ് പി.വി. ശ്യാം പ്രസാദ് പതാക ഉയര്‍ത്തി. ചമ്മനാട് ക്ഷേത്രം, അരൂര്‍ അമ്മ ക്ഷേത്രങ്ങളിലും ഗുരുപൂജയും പ്രാര്‍ഥനകളും നടന്നു. എരമല്ലൂര്‍ കാച്ചാത്തുരുത്തില്‍ പ്രസിഡന്‍റ് രഘു വടക്കേമുറി പതാക ഉയര്‍ത്തി. അരൂക്കുറ്റി, പറയകാട് എന്നിവിടങ്ങളിലെ വിവിധ ശാഖകള്‍ സംയുക്തമായി ഘോഷയാത്ര നടത്തി. എഴുപുന്ന മധ്യം ശാഖ പുതുതായി നിര്‍മിച്ച മന്ദിരം പ്രസിഡന്‍റ് പി.വി. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. അരവിന്ദന്‍, കെ. രമേശന്‍, എന്‍.കെ. വിജയന്‍, ഷിജു അരവിന്ദ്, എസ്. സതീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.