പൂച്ചയുടെ സൂത്രം
ചിന്നുവിന്‍െറ വീട്ടില്‍ എലികളുടെ ശല്യം വളരെ കൂടിയപ്പോള്‍ ഒരു ദിവസം ചിന്നുവന്ന് കൂട്ടുകാരോടു തന്‍െറ കീറിയ കുപ്പായം കാണിച്ച് വിവരം പറഞ്ഞു. കഥയമ്മ പൂച്ചയോടു പറഞ്ഞു. ‘‘നീ പോയി എലികളെ ഓടിക്ക്. സദാസമയം ഇങ്ങനെ കളിച്ചുനടന്ന്, ചിന്നുവിന്‍െറ പാല് കട്ടുകുടിച്ച് കിടന്നുറങ്ങിയാല്‍ മതിയോ?’’ പൂച്ച നാണിച്ചുപോയി. പൂച്ച വളരെ ബുദ്ധിമുട്ടി എലികള്‍ താമസിക്കുന്നിടം കണ്ടുപിടിച്ച് അവിടെ കയറി താമസം തുടങ്ങി.
എന്നിട്ട് ഓരോ എലികളെയായി കൊന്നുതിന്നു. എലികള്‍ തീരെ നിവൃത്തിയില്ലാതെ മണ്ണുതുരന്ന് ഒരു മാളമുണ്ടാക്കി അതിലേക്കു മാറി. അവരെ പുറത്തുകൊണ്ടുവരാന്‍ എന്താണൊരു സൂത്രമെന്ന് പൂച്ച തലപുകഞ്ഞ് ആലോചിച്ചു. ഒടുവില്‍ അടുത്തുള്ള പേരക്കൊമ്പില്‍ തല കീഴായി തൂങ്ങിക്കിടന്നു. കണ്ടാല്‍ ആരോ കെട്ടിത്തൂക്കിയപോലെ തോന്നും. എലികള്വന്ന് ഒളിഞ്ഞുനോക്കിയിട്ട് പറഞ്ഞു. ‘‘ഹമ്പടാ! ഭയങ്കര അഭിനയംതന്നെ. ഓസ്കര് അവാര്‍ഡ് തരേണ്ടതുതന്നെ. എത്രനേരം വേണമെങ്കിലും തൂങ്ങിക്കിടന്നോളൂ. ഞങ്ങളെ പിടിക്കാമെന്നു മാത്രം കരുതേണ്ട കേട്ടോ!’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.