സെൽഫി

ബീച്ചില്‍ അപ്പോഴേക്കും ആള്‍ത്തിരക്ക ് കൂടി.

പട്ടങ്ങളും ബലൂണുകളും ഉയര്‍ന്നു പാറി ക്കൊണ്ടിരുന്നു. കടല വില്‍പ്പനക്കാരും ഐസക്രീം വില്‍പ്പനക്കാരും ഒക്കെ ഓാടിനടക്കുന്നു. കോലാഹത്തിനിടയില്‍ ഒരു കൊച്ചുകുട്ടി ആരുടെയും ശ്രദ്ധയില്‍പ്പെടാതെ മുന്നോട്ട് കുതിക്കുന്ന കണ്ടപ്പോള്‍എനിക്ക് ആദ്യം കൗതുകമാണ് തോന്നിയത്. പക്ഷെ കടലിനോടുത്തേക്ക് കുട്ടി പിച്ച വെക്കുന്നത് തുടര്‍ന്നപ്പോള്‍ അങ്ങോട്ടേക്ക് എന്‍െറ കാലുകള്‍ കുതിക്കാന്‍ ഒരുങ്ങി.

പക്ഷെ പെട്ടെന്ന് കുഞ്ഞിന്‍െറ അടുക്കലേക്ക് ഒരു ചെറുപ്പക്കാരന്‍ ഓടിയടുത്തു. അയ്യാള്‍ ഒരു നിമിഷം കൊണ്ട് തന്‍െറ ഫോണ്‍ നിവര്‍ത്തി . കടലിലേക്ക് പിച്ച വെക്കുന്ന കുട്ടിയുടെ അരികില്‍ നിന്നുകൊണ്ട് ഫോണിനെ നോക്കി തെരുതെരെ ഞെക്കി. പിന്നെ ചെറുപ്പക്കാരന്‍ കുട്ടിയെ ശ്രദ്ധിക്കാതെ ഫോണിലെ ചിത്രങ്ങളുടെ ഭംഗി ആസ്വാദിച്ച് കൊണ്ട് എങ്ങോട്ടോ ഓടിപ്പോയി.

അതാ ആ കുട്ടി വീണ്ടുംകടലിന്‍െറ നടക്കുകയാണ്. ഞാന്‍ അവിടേക്ക് പാഞ്ഞടുത്തു. ദൈവമേ, കടല്‍മാലകള്‍ അവളെ വാരിയെടുത്തു കഴിഞ്ഞിരിക്കുന്നു. ഞാന്‍ കടലിലേക്ക് ചാടി.
പിന്നെ എന്‍െറ ഫോണും നിവര്‍ത്തി പെട്ടെന്ന് ക്ളിക്ക് ചെയ്തു. ആദ്യം ആ കുഞ്ഞുടലിന്‍െറ മരണവെപ്രാളവും അതിടൊപ്പമുള്ള എന്‍െറ ചിരിക്കുന്ന മുഖവും ശരിയായി ലഭിച്ചിരിക്കുന്നു.

തുടര്‍ന്ന് അവളുടെ പിടയലുകള്‍ കടലിന്‍െറ ആഴങ്ങളിലേക്കും എന്‍െറ നിറഞ്ഞ ചിരി കരയിലേക്കും ആനയിക്കപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.