Posted On
date_range Updated On
date_range കവി വിജയ് നമ്പീശൻ നിര്യാതനായി
ന്യൂഡൽഹി: കവിയും എഴുത്തുകാരനുമായ വിജയ് നമ്പീശൻ നിര്യാതനായി. 54 വയസായിരുന്നു. 1988ൽ ഇന്ത്യയിൽ ആദ്യമായി ദേശീയ കവിതാ മത്സരം നടത്തിയപ്പോൾ വിജയിയായിരുന്നു. ജീത് തയ്യിൽ, ഡോം മൊറീസ് എന്നിവരോട് ചേർന്ന് ജെമിനി എന്ന കവിതാ സമാഹാരവും ഇറക്കിയിട്ടുണ്ട്.
അദ്ദേഹത്തിെൻറ ‘മദ്രാസ് സെൻട്രൽ’ എന്ന കവിത നിരൂപക പ്രശംസ നേടിയതാണ്. ഇന്ത്യൻ കവി സമൂഹം ബ്രിട്ടീഷ് കൗൺസിലുമായി ചേർന്ന് നടത്തിയ കവിതാ മത്സരത്തിൽ വിജയം നേടിയതും ഇൗ കവിതയാണ്.
െഎ.െഎ.ടി മദ്രാസിൽ നിന്ന് ബിരുദം നേടിയ വിജയ്, പൂന്താനം, മേൽപ്പത്തൂർ നാരായണ ഭട്ടതിരി എന്നിവരുടെ ഭക്തി കാവ്യങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ഭാര്യ കാവേരി നമ്പീശനും എഴുത്തുകാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.