കൊയിലാണ്ടി: ഓര്‍മകളുടെ വഴിയെ വീടും നാടും തേടി യു.എ. ഖാദറത്തെി. ബാല്യ-കൗമാരങ്ങള്‍ ചെലവഴിച്ച കൊയിലാണ്ടിയിലെ അമേത്ത് തറവാട്ടിലും തിക്കോടിയിലുമത്തെിയപ്പോള്‍ ദേശത്തിന്‍െറ കഥാകാരന്‍ വികാരാധീനനായി. ഓര്‍മകള്‍ ഓളംവെട്ടി. പോയകാലത്തിലേക്ക് മനസ്സ് പാഞ്ഞു. തന്‍െറ ജീവിതവും എഴുത്തും അടിസ്ഥാനമാക്കിയുള്ള ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തിന്‍െറ ഭാഗമായിരുന്നു യാത്ര. ബര്‍മയില്‍നിന്ന് കൊയിലാണ്ടിയിലത്തെിയശേഷം ബാപ്പയുടെ വീട്ടിലും ഇളയമ്മയുടെ വീടായ അമത്തേ് തറവാട്ടിലുമായിരുന്നു ജീവിതം. കുറെ അംഗങ്ങളും ആള്‍ത്തിരക്കുമുള്ള അമത്തേ് വീടിന്‍െറ കിഴക്കുഭാഗത്തെ ചായ്പ് മുറിയിലായിരുന്നു ഖാദറിന്‍െറ വാസം. ഇവിടെ വെച്ചായിരുന്നു ഭാവന ചിറകുവിടര്‍ത്തി തുടങ്ങിയത്. രൂപംകൊണ്ടും ഭാവംകൊണ്ടും മറ്റും കുട്ടികളില്‍നിന്ന് ഏറക്കുറെ ഒറ്റപ്പെട്ട ദിനരാത്രങ്ങള്‍. ഏകാന്ത രാത്രികളുടെ ഇരുട്ടും നിഴലുകളും ഭയം ജനിപ്പിക്കും.

അതിനിടയിലൂടെ തൊട്ടയല്‍പക്കത്തെ നാഗക്കാവില്‍നിന്ന് നാഗപ്പാട്ടിന്‍െറയും നന്ദുണിയുടെയും തട്ടാന്‍ ഇട്ട്യേമ്പിയുടെ കോമരം തുള്ളലിന്‍െറയും ശബ്ദങ്ങള്‍ കാതില്‍ വന്നുപതിക്കും. അവയുടെ ആകര്‍ഷണം പിന്നീട് കൊരയങ്ങാട് തെരുവിലെ അമ്പല വിശേഷങ്ങളിലേക്കും സൗഹൃദങ്ങളിലേക്കും വളര്‍ന്നു. നെയ്ത്തു തറികളുടെ നിലക്കാത്ത ശബ്ദത്തിലായിരുന്നു അന്ന് തെരു. തന്‍െറ എഴുത്തിന്‍െറ പരിസരം രൂപപ്പെടുത്തുന്നതില്‍ അക്കാലത്തെ അന്തരീക്ഷവും മനുഷ്യരും ഏറെ പങ്കുവഹിച്ചെന്ന് ഖാദര്‍ പറഞ്ഞു. കൃഷികളും കൊയ്ത്തും മെതിയുമൊക്കെയായി ആ കാലം ജൈവ സമൃദ്ധിയുടേതായിരുന്നു. വീട്ടനുഭവങ്ങളുടെയും ആദ്യ പ്രണയത്തിന്‍െറയുമൊക്കെ ഓര്‍മകള്‍ ചിത്രീകരണത്തിനിടെ ഖാദറിന്‍െറ മനസ്സിലൂടെ കടന്നുപോയി.

കൊയിലാണ്ടിയിലും പരിസരങ്ങളിലുമായി ഡോക്യുമെന്‍ററിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. വലിയകത്ത് മഖാം, കൊരയങ്ങാട്തെരു, പാറപ്പള്ളി, തിക്കോടി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം ചിത്രീകരണം നടന്നു. ഫ്യൂച്ചര്‍ മീഡിയക്കുവേണ്ടി എന്‍.ഇ. ഹരികുമാറാണ് സംവിധാനം ചെയ്യുന്നത്. ഷഹനാദ് ജലാല്‍, ദാമോദരന്‍ അപ്പു എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തിരക്കഥ തയാറാക്കിയത് എ. സുരേഷ്, ശ്രീനു കരുവണ്ണൂര്‍, സംഗീതം ശശി പൂക്കാട്, നിര്‍മാണ നിര്‍വഹണം സയ്യിദ് ബഹാഉദ്ദീന്‍, സ്റ്റില്‍സ് ബൈജു എംപീസ്.

Tags:    
News Summary - u a khader at koyilandy for documentary shooting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.