അരികില്‍ നീയുണ്ടായിരുന്നെങ്കില്‍..

തിരുവനന്തപുരം: ‘അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍/ഒരു മാത്ര വെറുതേ നിനച്ചുപോയി...’ വേദിയിലിരുന്നപ്പോള്‍ മലയാള കവിതക്ക് കാല്‍പനിക മാധുര്യമേകിയ കവിവര്യന്‍െറ പ്രിയതമ ഓര്‍ത്തത് ഈ വരികളായിരുന്നിരിക്കാം. ഇറ്റിറ്റുവീഴും നീര്‍ത്തുള്ളികള്‍ പോല്‍ കൊഴിഞ്ഞുപോയ സുന്ദരനിമിഷങ്ങളോരോന്നും മനസ്സിലോടിയത്തെിയിരിക്കാം. ‘ദു$ഖമേ നീ പോകൂ/കെടാത്ത നിത്യതാരാജാലം പോലെ കത്തുമീ അനുരാഗം’ എന്നെഴുതി അത്രമേല്‍ പ്രിയപ്പെട്ടവന്‍ കാവ്യസൗന്ദര്യമായി എന്നും കൂടെയുണ്ടല്ളോ...

മലയാളത്തിന്‍െറ പ്രിയകവി ഒ.എന്‍.വിയുടെ ഒന്നാംചരമ വാര്‍ഷികത്തോടനുബന്ധിച്ച് ടാഗോര്‍ തിയറ്ററില്‍ നടന്ന അനുസ്മരണത്തിന്‍െറ സമാപനത്തെ അദ്ദേഹത്തിന്‍െറ ഭാര്യ സരോജിനിയുടെ സാന്നിധ്യം ആര്‍ദ്രമാക്കി. ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷനും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പും ജി. ദേവരാജന്‍ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മലയാള ഭാഷയുടെ സംരക്ഷണത്തിനും വളര്‍ച്ചക്കും വികാസത്തിനും വേണ്ടി ഹൃദയത്തില്‍ തട്ടിയാണ് ഒ.എന്‍.വി സംസാരിച്ചതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ഭാഷാ സംരക്ഷണത്തിന് അദ്ദേഹം നടത്തിയ നിരന്തര പോരാട്ടം വിസ്മരിച്ച് മലയാളി മാനസികമായ അധിനിവേശത്തിന് വിധേയരായി. സ്കൂളുകളില്‍ മാതൃഭാഷ ഒഴിവാക്കി കുട്ടികളെ ഇംഗ്ളീഷ് പഠിപ്പിക്കുന്നതിന് കാരണമിതാണെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി. കവി വി. മധുസൂദനന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍, കവി പ്രഭാവര്‍മ, രാധിക സി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഒ.എന്‍.വി ഫൗണ്ടേഷന്‍െറ പ്രതിഭ പുരസ്കാരം തിരുവനന്തപുരം വനിത കോളജിലെ ഒന്നാംവര്‍ഷ എം.എ വിദ്യാര്‍ഥി അപ്സര ശശിധരന്‍ വി. മധുസൂദനന്‍ നായരില്‍നിന്ന് ഏറ്റുവാങ്ങി. കലാലയ മാഗസിനുകളിലെ കവിതകളില്‍നിന്നാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. ‘ഓര്‍മകളുടെ തിരുമുറ്റത്ത്’ പരിപാടി രാവിലെ കവി പ്രഭാവര്‍മ ഉദ്ഘാടനം ചെയ്തു. ഒ.എന്‍.വിയുടെ അദൃശ്യസാന്നിധ്യമില്ലാത്ത ഒരുനിമിഷംപോലും മലയാളിയുടെ ജീവിതത്തില്‍ ഉണ്ടാവില്ളെന്ന് അദ്ദേഹം പറഞ്ഞു. കവയിത്രി സുഗതകുമാരി ഒ.എന്‍.വി സ്മൃതിപൂജ നടത്തി. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷതവഹിച്ചു. പിരപ്പന്‍കോട് മുരളിയുടെ അധ്യക്ഷതയില്‍ കവി സമ്മേളനവും നടന്നു.

Tags:    
News Summary - ONV Kurup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.