ഒരു നവോഥാന നായകനെ കേരളം എന്തിന് മറവിയില്‍ നിര്‍ത്തിയിരിക്കുന്നു..

എന്തുകൊണ്ട് ഡോ.വി.വി. വേലുക്കുട്ടി അരയനെ കേരളം മറന്നുകളഞ്ഞു എന്ന ചോദ്യമുയരും  സംഭവബഹുലമായ ആ ജീവിതം അന്വേഷിച്ചറിയുന്ന  ആരിലും. അവര്‍ണകുലത്തില്‍ പിറന്ന ഒരാള്‍ അക്കാലത്ത് ഇത്തരത്തില്‍ മുടിചൂടാമന്നനായി മാറിയതെങ്ങനെയെന്ന അദ്ഭുതവും ഉയര്‍ന്നേക്കാം. എന്തന്തെ് വിശേഷണങ്ങളാണ് അദ്ദഹത്തേിന് ചേരുകയെന്നതിലും കൃത്യമായ ഉത്തരമില്ല. വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ അടക്കമുള്ള പോരാട്ടങ്ങളില്‍ നേതൃനിരയില്‍ നിന്ന നവോത്ഥാന നായകന്‍, സ്വാതന്ത്ര്യസമര സേനാനി, ആയുര്‍വേദ വിദഗ്ധന്‍, അലോപ്പതി, ഹോമിയോപ്പതി മെഡിക്കല്‍ ബിരുദധാരി,  സംസ്കൃത- ആംഗലേയ ഭാഷാ പണ്ഡിതന്‍, സാഹിത്യനായകന്‍, പത്രാധിപര്‍... അങ്ങനെ പോകുന്നു ആ വ്യക്തിവിശേഷം. സാക്ഷാല്‍ തകഴിയെ ഉത്തരംമുട്ടിച്ചുകൊണ്ട് ‘ചെമ്മീന്‍ ഒരു നിരൂപണം ’ എന്ന പുസ്തകമെഴുതുകയും അത് എം. എക്ക് പാഠപുസ്തകമായി മാറുകയും ചെയ്തതുമൊക്കെ ചരിത്രമാണ്. വരാനിരിക്കുന്ന സൂനാമി പോലുള്ള കടലാക്രമണങ്ങളെ പ്രതിരോധിക്കാന്‍  ‘ലാന്‍ഡ് റെക്ളമേഷന്‍ സ്കീം’ തയാറാക്കി ഗവണ്‍മെന്‍റിന് സമര്‍പ്പിച്ചിരുന്നതുമൊക്കെ ആ വ്യക്തിവിശേഷത്തില്‍ ചിലതുമാത്രം.
എന്നിട്ടുമെന്ത േഅരയന്മാരുടെ ഈ അരചനെ ഭരണകൂടങ്ങളും ആധുനിക ചരിത്രകാരന്മാരും മറവിക്ക് വിട്ടുകൊടുക്കുന്നു എന്നതിന് തീര്‍ച്ചയായും ഉത്തരങ്ങള്‍ വേണം. വരാനിരിക്കുന്ന തലമുറകള്‍ ഇങ്ങനെയുള്ള മനുഷ്യരും ഇവിടെ ജീവിച്ചിരുന്നു എന്നറിയാതെ പോവുക എന്നത് തീര്‍ച്ചയായും ശുഭലക്ഷണമല്ല.

 ‘വായില്‍ വെള്ളിക്കരണ്ടി’യുമായി ജനനം

1894 മാര്‍ച്ച് 11 ന് കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് അരയനാണ്ടിവിളാകത്തെ ധനാഢ്യകുടുംബത്തില്‍  പണ്ഡിതനായ വേലായുധന്‍ വൈദ്യന്‍െറയും ചെറിയഴീക്കല്‍ തെക്കേപ്പുറത്ത് വെളുത്ത കുഞ്ഞമ്മയുടെയും മകനായി ‘വായില്‍ വെള്ളിക്കരണ്ടി’യുമായാണ് വേലുക്കുട്ടി ജനിക്കുന്നത്. അമ്മ മരിച്ചതോടെ കുട്ടിയെ അമ്മാവനായ അയ്യ അരയനും അമ്മായി കാളിയമ്മയും  തങ്ങളുടെ വീട്ടിലാക്കി. ഓച്ചിറ പ്രയാറിലുള്ള കളരിവാതുല്‍ക്കല്‍ നമ്പൂതിരി കുടുംബത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സംസ്കൃതം, ഇംഗ്ളീഷ് ഭാഷകള്‍ അഭ്യസിച്ചശേഷം 12 ാം വയസ്സില്‍ അന്നത്തെ ഏറ്റവും പ്രശസ്തമായ ആയുര്‍വേദ ഗുരുകുലം ‘ചാവര്‍കോട്ട്’ വൈദ്യപഠനം ആരംഭിച്ചു. ഇതിനിടയില്‍ വായന ആരംഭിച്ച ആ കുട്ടി 14 ാം വയസ്സില്‍ സ്വന്തമായി ആരംഭിച്ച വായനശാലയായ ‘വിജ്ഞാന സന്ദായിനി’ തിരുവിതാംകൂറില്‍ ഒൗദോ്യഗികമായി  അംഗീകരിക്കപ്പെട്ട ആറാമത്തെ ഗ്രന്ഥശാലയായിരുന്നു. കുട്ടിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ ഏവരും പറയുന്നുണ്ടായിരുന്നു ‘വേലുക്കുട്ടി വളര്‍ന്നു വലിയ ആളായി മാറും’. അങ്ങനെയിരിക്കെ പരവൂര്‍ കേശവനാശാന്‍െറ ഗുരുകുലത്തില്‍ചേര്‍ന്ന് തര്‍ക്കശാസ്ത്രം, അലങ്കാര ശാസ്ത്രം, ന്യായം എന്നിങ്ങനെ സംസ്കൃതം ആഴത്തില്‍ പഠിച്ചു. കൂടാതെ പത്രപ്രവര്‍ത്തനത്തിന്‍െറ സുപ്രധാന പാഠങ്ങളും ഇവിടെ നിന്നാണ് പഠിച്ചത്. ‘സുജനാ നന്ദിനി’ പത്രത്തിന്‍െറ സഹപത്രാധിപര്‍ ഇവിടെ വച്ചാണ് ആകുന്നത്. തുടര്‍ന്ന് കല്‍ക്കത്തയില്‍ നിന്ന് ഹോമിയോപ്പതിയില്‍ ഒന്നാം റാങ്കോടെ ബിരുദവും നേടി.
ഇതിനുശേഷം മദിരാശിയിലേക്ക് പോയി അലോപ്പതി ബിരുദവും  നേവി. ആയുര്‍വേദം ‘അരച്ച് കലക്കി കുടിച്ച ’വേലുക്കുട്ടി അരയന്‍ എന്തിന് അലോപ്പതിയും ഹോമിയോപ്പതിയും  പഠിച്ചു എന്നു ചോദിച്ചവരോട് കാലം മാറുന്നതിനനുസരിച്ചുള്ള അറിവുകള്‍ വേണമെന്നായിരുന്നു മറുപടി. എന്നാല്‍ അലോപ്പതിയെക്കാള്‍  സാധാരണക്കാര്‍ക്ക് പ്രാപ്യമായത്   ഹോമിയേപ്പതി ആയതിനാലാണ് അതും പിച്ചതെന്ന് അരയന്‍ പറയാറുണ്ടായിരുന്നു. അരയന്
ശ്രീനാരായണ ഗുരു, മഹാകവി, കുമാരനാശാന്‍, ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍, അയ്യാളി, സി.എസ് സുബ്രഹ്മണ്യന്‍പോറ്റി, സി.വി കുഞ്ഞിരാമന്‍, സി.കേശവന്‍, പി.കൃഷ്ണപ്പിള്ള തുടങ്ങിയവരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. കുബേര കുടുംബാംഗമായിട്ടും അദ്ദഹത്തേിന്‍െറ ചിന്തയും പ്രവൃത്തിയും എല്ലാം അവശതയനുഭവിക്കുന്ന  അവര്‍ണ ജനവിഭാഗത്തോടായിരുന്നു. അതുകൊണ്ടാണ് 23 ാം വയസ്സില്‍ അദ്ദഹേം ‘അരയന്‍’ എന്ന മാസിക തുടങ്ങുന്നതും.ഈ സമയത്ത് മാതൃഭൂമിയും സഹോദരന്‍ അയ്യന്‍െറ ‘സഹോദരന്‍’ പത്രവും അടക്കം ആരംഭിച്ചിട്ടില്ല എന്നതും ഓര്‍ക്കണം. കെ.പി കേശവമേനോനും സഹോദരന്‍ അയ്യനും സി.വി രാമന്‍പിള്ള തുടങ്ങിയവര്‍ ഇതില്‍ എഴുതുമായിരുന്നു. പിന്നീടിത് പ്രതിവാര പത്രമായി.  അത് വായിക്കാനും പഠിക്കാനും തീരമേഖലയിലെ സാധുക്കളെ അദ്ദഹേം പ്രേരിപ്പിച്ചു. ജന്‍മിത്തവും അതിന്‍െറ ഭാഗമായ തേര്‍വാഴ്ചകളും നടമാടിക്കൊണ്ടിരുന്ന കാലത്ത് അതിനെയെല്ലാം അതിജീവിക്കാന്‍ അദ്ദഹേം തന്‍െറ കൂട്ടരെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചു. അതിന്‍െറ ആദ്യഘട്ടമായി 1919 ല്‍ ‘സമസ്ത കേരളീയ അരയ മഹാജനയോഗം’ നിലവില്‍ വന്നു. അത് സംഘടിപ്പിക്കാനും അരയ ജനതയെ ഒത്തൊരുമിപ്പിക്കാനും കേരളത്തിന്‍െറ തെക്കേയറ്റത്തെ  തീരമേഖല മുതല്‍ വടക്കേയറ്റം വരെ കാല്‍നടയായും മറ്റും അദ്ദഹേം സഞ്ചരിച്ചു. 1920ല്‍ കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ പ്രസ്ഥാനമായ തിരുവിതാംകൂര്‍ രാഷ്ട്രീയ മഹാസഭ ക്ക്  നേതൃത്വം നല്‍കാന്‍ മുന്നില്‍നിന്നു. 1921 ല്‍ ഇദ്ദഹത്തേിന്‍െറ അരയന്‍ പത്രത്തില്‍വന്ന തിരുവിതാംകുര്‍ രാജാവിനും ദിവാനും എതിരായ മുഖപ്രസംഗത്തിന്‍െറ പേരില്‍ പത്രവും പ്രസും കണ്ടുകെട്ടപ്പെട്ടു. (ഇതിന്‍െറ പിഴയടച്ചശേഷം വീണ്ടും തുടങ്ങിയ പത്രം 1936 ലും കണ്ടുകെട്ടുകയുണ്ടായി).
  1924 ല്‍ നടന്ന വൈക്കം സത്യഗ്രഹത്തില്‍ അദ്ദഹേം സജീവ പങ്കാളിത്തം വഹിച്ചു. ഗുരുവായൂര്‍ സത്യഗ്രഹത്തിലും സജീവമായിരുന്നു അദ്ദഹേം . 1930ഓടുകൂടി ഇദ്ദഹത്തേിന്‍െറ പരിശ്രമങ്ങള്‍ തൊഴിലാളി ഐക്യം എന്ന ആശയത്തിലൂന്നിയതായി. തൊഴിലാളികള്‍ക്ക് ഒരു കേന്ദ്രീകൃത യൂനിയന്‍ എന്ന ലക്ഷ്യവുമായി ഇദ്ദഹേം രംഗത്തിറങ്ങുകയും നാവികത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കായി വിവിധ യൂനിയനുകള്‍ രൂപവത്കരിക്കുന്നതില്‍ പങ്കുവഹിക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്ന് കമ്യൂണിസ്റ്റ് നേതാവിലേക്ക് പരിവര്‍ത്തനം ചെയ്യപ്പട്ടു. തുടര്‍ന്ന് 1948 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇദേഹം കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായി കരുനാഗപ്പള്ളിയില്‍ മത്സരിച്ചു. കമ്യൂണിറ്റ് പാര്‍ട്ടിക്ക് നിരോധമുള്ള ഇക്കാലത്ത് ഇദ്ദഹേം നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് ഇത്രയും വോട്ട് കിട്ടുന്നതുതന്നെ വലിയ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ഡോ.വേലുക്കുട്ടി അരയന്‍െറ തെരഞ്ഞെടുപ്പ് പ്രകടനവും വലിയ വിശേഷമായി മാറി.

ചെമ്മീനെതിരെയുള്ള തുറന്നടിക്കലുകള്‍

ഡോ.വേലുക്കുട്ടി അരയന്‍െറ സാഹിത്യജീവിതവും ഉജ്ജ്വലമായിരുന്നു. ഇദ്ദഹത്തേിന്‍െറ ‘പദ്യകുസുമാഞ്ജലി ’ എന്ന കൃതിക്ക് അവതാരിക എഴുതിയത് മഹാകവി ഉള്ളൂര്‍ ആയിരുന്നു. ആശാന്‍െറ വിയോഗത്തില്‍ വേദനിച്ച് ‘മഹച്ചരമം’ എന്ന കാവ്യമെഴുതി. കിരാതര്‍ജുനീയം, ദീനയായ ദമയന്തി, ശ്രീ ചൈത്രബുദ്ധന്‍, മാതംഗി, ചിന്തിക്കുന്ന കവിതകള്‍ തുടങ്ങിയ പദ്യകൃതികളും രസലക്ഷണ സമുച്ചയം, ലഘുകഥാകൗമുദി, മത്സ്യവും മതവും , അരയ മഹാജനയോഗം തുടങ്ങിയ ഗദ്യകൃതികളും ബലേഭേഷ് തുടങ്ങിയ നാടകങ്ങളും ആശാന്‍െറ കരുണയുടെ ആട്ടക്കഥാരൂപമായ വാസവദത്താ നിര്‍വാണം തുടങ്ങിയവയും എഴുതി. ഇതില്‍ തകഴിയുടെ ചെമ്മീന്‍ നോവലായി പുറത്തുവന്നപ്പോള്‍ അതിനെതിരെ ഡോ.വേലുക്കുട്ടി അരയന്‍ രോഷത്തോടെ ‘ചെമ്മീന്‍ ഒരു നിരൂപണം’ എന്ന കൃതിയെഴുതി. അരയ സമൂഹം ഉള്‍പ്പെടെയുള്ളവര്‍ തിരസ്കരിച്ചുകഴിഞ്ഞ അന്ധവിശ്വാസങ്ങളെ പുനര്‍ജീവിപ്പിക്കാനുള്ള ശ്രമമാണ് തകഴി നടത്തിയതെന്ന് തന്‍െറ ഡോക്ടര്‍ തുറന്നടിച്ചു. ‘കടലിനകത്തൊരു കടലമ്മയുണ്ടെന്നും അവര്‍ക്കെതിരായി അശുദ്ധം പാലിക്കുന്ന മുക്കോത്തിയെയും മാമൂലിനെതിരായി വള്ളവും വലയും നടത്തുന്ന മുക്കുവന്മാരെയും ആ ദേവി നശിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയുള്ള നോവല്‍ പുരോഗമന ആശയക്കാരനായ തകഴി എഴുതിയതിലെ വൈരുധ്യം ആയിരുന്നു അരയന്‍ ചൂണ്ടിക്കാണിച്ചത്. അതിന്  തകഴിക്കോ അദ്ദഹത്തേിന്‍െറ ആരാധകര്‍ക്കോ വ്യക്തമായ മറുപടി ഇല്ലായിരുന്നു.
സാമൂഹികപോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ച എഴുത്തുകാര്‍ അതിന് തുനിയാതെ പഴയ മാമൂലുകളെയും ഐതിഹ്യങ്ങളെയും കണ്ണീരില്‍ ചാലിച്ചഴെുതാന്‍ തുനിഞ്ഞാല്‍ എന്താകും കഥയെന്നും അക്കാലത്ത് ഇതുമായി ബന്ധപ്പെട്ട് ചോദ്യമുയര്‍ന്നു. സുകുമാര്‍ അഴീക്കോട് ഇതേപ്പറ്റി എഴുതിയ ലേഖനത്തിലെ വരികളില്‍ ചിലത് ഇങ്ങനെയാണ്. ‘ ആ കൃതി സാഹിത്യ വിമര്‍ശനം ആണന്ന് പറഞ്ഞുകൂടാ. എങ്കിലും, തകഴിയെ പോലെ യഥാര്‍ഥ പ്രസ്ഥാനത്തിലെ നായകനായി പ്രവര്‍ത്തിച്ച ഒരു കഥാകാരന്‍ തന്‍െറ ചുറ്റുപാടുകളിലുള്ള ജീവിതം ചിത്രീകരിച്ചപ്പോള്‍ വസ്തുതകളില്‍ പാളിച്ച വന്നു എന്ന് സമര്‍ഥിക്കാന്‍ ഡോ.അരയന് സാധിച്ചു. അരയ സമുദായത്തെ ശ്രദ്ധിച്ച് പഠിക്കാന്‍ നാട്ടുകാരനായ തകഴി വേണ്ടത്ര ശ്രമിച്ചില്ല എന്നേ , ഡോ. വേലുക്കുട്ടി അരയന്  സ്ഥാപിക്കേണ്ടിയിരുന്നുള്ളൂ. അതില്‍ അദ്ദഹേം വിജയിച്ചില്ളെന്ന് പറഞ്ഞുകൂടാ (ഓര്‍മയുടെ തിളക്കം -അഴിക്കോട്). അരയന്‍െറ ആ പുസ്തകത്തെ ആസ്പഥമാക്കി അടുത്തിടെ കെ.ഇ.എന്‍ എഴുതിയ ‘ചെമ്മീനിലെ സംഘര്‍ഷങ്ങള്‍’ എന്ന പുസ്തകവും ചര്‍ച്ചയായിട്ടുണ്ട്.

സൂനാമി മുന്നില്‍കണ്ട പദ്ധതി

ജീവിതത്തില്‍ എത്താവുന്ന ഉയര്‍ച്ചയിലേക്ക് ഒക്കെ എത്തിയിട്ടും അദ്ദഹത്തേിന്‍െറ മനസ്സില്‍ എപ്പോഴും കടലും അതിന്‍െറ തീരത്തെ സാധുമനുഷ്യരും ആയിരുന്നു. കടലാക്രമണങ്ങളും അതിന്‍െറ പേരില്‍ ജീവിതം നിത്യനേ കെട്ടുപോകുന്ന മനുഷ്യരെയും രക്ഷിക്കാനുള്ള ചിന്തകളാണ് ‘ലാന്‍ഡ് റെക്ളമേഷന്‍ സ്കീം’ തയാറാക്കാന്‍ അദ്ദഹേത്തെ പ്രേരിപ്പിച്ചത്. 1952 ല്‍ അന്നത്തെ തിരു-കൊച്ചി സര്‍ക്കാറിന് സമര്‍പ്പിച്ച ഈ പദ്ധതിപ്രകാരം വന്‍ ചെലവ് ചെയ്ത് സുരക്ഷിതമല്ലാത്ത കരിങ്കല്‍ ഭിത്തികള്‍ കടലില്‍ കെട്ടുന്നതിന് പകരം പ്രകൃതിയുമായി യോജിച്ച ഒരു സംവിധാനം കടപ്പുറത്ത് സ്ഥിരമായി ഉണ്ടാക്കുക എന്നതായിരുന്നു. കടല്‍ കയറി നഷ്ടമായ കരഭൂമി വീണ്ടെടുത്തുകൊണ്ടുള്ളതായിരുന്നു ഈ പദ്ധതി. കടല്‍ കുഴിച്ച് തിരക്കുഴിയില്‍ നിന്ന് മണ്ണെടുക്കുമ്പോള്‍ കടലിന് ആഴം കൂടുന്നതുകൊണ്ട് തിര ശാന്തമാകുമെന്നും സൂര്യാതപം കൊണ്ട് അവിടത്തെ ജലം ചൂട് പിടിക്കുമെന്നതിനാല്‍ മത്സ്യത്താവളം ഉണ്ടാകാനും കാരണമാകുമെന്നും ഇദ്ദഹേം തന്‍െറ പ്രോജക്ടില്‍ പറയുന്നു. കടുത്ത കടല്‍ത്തിരകളുടെ ആക്രമണം വന്നാല്‍പോലും അതിനെ ചെറുക്കാന്‍ ‘ലാന്‍ഡ് റെക്ളമേഷന്‍ സ്കീം വഴി കഴിയുമെന്ന് ഇദ്ദഹേം സ്ഥാപിച്ചിരുന്നു. എന്നാല്‍, ഗവണ്‍മെന്‍റ് അത് വായിച്ചശേഷം എന്ത് ചെയ്തുവെന്നറിയില്ല. എന്നാല്‍, അദ്ദഹത്തേിന്‍െറ ജന്മനാടായ കരുനാഗപ്പള്ളിയില്‍ അടക്കം പിന്നീട് സൂനാമിത്തിരകള്‍ നിരവധി മനുഷ്യ ജീവനുകളെ അപായപ്പെടുത്തി. ആ സമയത്ത് കേരളത്തിലെ ഒരു പ്രമുഖ പത്രം മുഖപ്രസംഗമെഴുതിയത് ഡോ.വേലുക്കുട്ടിയുടെ ‘ലാന്‍ഡ് റെക്ളമേഷന്‍ സ്കീം നടപ്പാക്കാന്‍ ഇനിയും വൈകരുതെന്നായിരുന്നു. പക്ഷേ, ഒന്നുമുണ്ടായില്ല. എന്നാല്‍ ഹോളണ്ടിലും മുംബൈയിലും അടക്കം  അരയന്‍െറ സ്കീമിനോട് സാദൃശ്യമുള്ള റെക്ളമേഷന്‍ പദ്ധതി പിന്നീട് വന്‍വിജയമായി നടപ്പിലാക്കിയിട്ടുണ്ട്.  

സ്മാരകങ്ങളില്ലാത്ത മഹാന്‍

മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിച്ച വേലുക്കുട്ടി അരയന്‍ തന്‍െറ   അടുത്ത തലമുറയെയും ജാതിരഹിത, മതരഹിത സമൂഹമായി ജീവിക്കാന്‍ പ്രേരിപ്പിച്ചു. അദ്ദഹേം മക്കളോട് പറഞ്ഞത് മനുഷ്യത്വം പകര്‍ന്ന് ജീവിക്കുക എന്നതായിരുന്നു. 1950ല്‍ ഇദ്ദഹത്തേിന്‍െറ  മകന്‍ ഡോ. വി.വി. രവീന്ദ്രന്‍ ശ്രീലങ്കയിലേക്ക് പോവുകയും അവിടെ ജോലിയില്‍ ഏര്‍പ്പെടുകയും ഒപ്പം ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്  ലങ്കന്‍ സര്‍ക്കാര്‍ ഇദ്ദഹേത്തെ പുറത്താക്കി. മടങ്ങിവന്ന മകനോട് പിതാവ് പറഞ്ഞത് ഇവിടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റടെുക്കാനായിരുന്നു. അങ്ങനെ ഇരുവരുടെയും പത്രാധിപത്യത്തില്‍ ‘സമാധാനം’ എന്നൊരു മാസികയും ആരംഭിച്ചു. ഇതിലെ എഴുത്തുകാരില്‍ ചിലര്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഹോവാഡ് ഫാസ്റ്റ്, ശ്രീലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക സെക്രട്ടറി പീറ്റര്‍ കെനമന്‍ തുടങ്ങിയവരായിരുന്നു. മക്കളായ വി.വി. സുരേന്ദ്രന്‍, വി.വി. നാഗേന്ദ്രന്‍,  വി.വി ശശീന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍  സി.ഐ.ടി.യു കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു.
1969ല്‍ തന്‍െറ 75ാം വയസ്സിലാണ് ഡോ.വേലുക്കുട്ടി അരയന്‍ അന്തരിച്ചത്. എന്നാല്‍, ഈ യുഗപുരുഷന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതില്‍ ചരിത്രകാരന്‍മാരും അദ്ദഹേം പ്രവര്‍ത്തിച്ച മേഖലകളിലുള്ളവരും പരാജയപ്പെട്ടു. അതിന് മുന്‍കൈയെടുക്കേണ്ടിയിരുന്നതാകട്ടെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദഹത്തേിന്‍െറ ഇന്നലെകളെ കുറിച്ച് ഇ.എം. എസും പി. ഗോവിന്ദപ്പിള്ളയും ഒക്കെ എഴുതിയിട്ടുണ്ട് . ഡോ.വള്ളിക്കാവ് മോഹന്‍ദാസ് എഴുതിയ അരയന്‍ എന്ന ജീവചരിത്രം മാത്രമാണ് അദ്ദഹേത്തെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥം.   
ഡോ.വേലുക്കുട്ടി അരയന്‍െറ 122 ാം ജന്മവാര്‍ഷികം ആഘോഷവേളയിലെങ്കിലും ഈ മഹാനുവേണ്ടി ശബ്ദിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറാകുമോ...

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.