കഥാകാരന്‍െറ ഓര്‍മ പുതുക്കാന്‍ ഫാബിയില്ലാത്ത വൈലാല്‍

കോഴിക്കോട്: സുല്‍ത്താന്‍െറ കഥകളും കഥാപാത്രങ്ങളും കുട്ടികള്‍ക്ക് പറഞ്ഞുതരാന്‍ ബേപ്പൂരിലെ വൈലാല്‍ വീട്ടില്‍ ഇത്തവണ ഫാബിയില്ല. കഥാകാരന്‍ മറഞ്ഞ് 22 വര്‍ഷം പിന്നിട്ടതിന്‍െറ ഓര്‍മ പുതുക്കുന്ന വേളയിലാണ് ഫാബിയുടെ അഭാവം നൊമ്പരമാവുന്നത്.
മലയാളത്തിന്‍െറ വിശ്വകഥാകാരന്‍െറ അനുസ്മരണ വേളയില്‍ ഫാബി സൃഷ്ടിച്ച സൗഹൃദമാണ് രണ്ടു പതിറ്റാണ്ടായി വൈലാലിനെ ചടുലമാക്കിയിരുന്നത്.  പ്രിയ ‘റ്റാറ്റാ’ യുടെ വിശേഷങ്ങളും തമാശകളുമൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പറഞ്ഞുകൊണ്ടിരിക്കും. കഥകള്‍ പിറന്ന ചാരുകസേര, കണ്ണട തുടങ്ങിയവയെല്ലാം കുട്ടികള്‍ക്ക് വര്‍ണിച്ചുനല്‍കും. മാങ്കോസ്റ്റിന്‍ ചുവട്ടിലിരുന്ന് കുട്ടികളുടെ സംശയങ്ങള്‍ക്കും മറുപടി പറയുന്ന ഫാബിയുടെ ഓര്‍മകൂടിയാണ് ഇത്തവണത്തെ ബഷീര്‍ അനുസ്മരണത്തില്‍ നിറഞ്ഞുനില്‍ക്കുക. കഴിഞ്ഞവര്‍ഷം ജൂലൈ 15നാണ് ഫാബിയുടെ മരണം. അറബിമാസ പ്രകാരം റമദാന്‍ 29ന്. റമദാന്‍ 30ആയ ചൊവ്വാഴ്ച ഇരുവരുടെയും ചരമവാര്‍ഷികമായി ഒന്നിച്ച് ആചരിക്കുമെന്ന് മകന്‍ അനീസ് ബഷീര്‍ പറഞ്ഞു. സാംസ്കാരിക, സാഹിത്യ രംഗത്തെ ഒട്ടേറെ പേര്‍ വീട്ടിലത്തെും. മാങ്കോസ്റ്റിന്‍ ചുവട്ടില്‍ വൈകീട്ട് അഞ്ചിനാണ് പരിപാടി ഒരുക്കിയത്. ബഷീറിന്‍െറ ജന്മനാടായ വൈക്കം തലയോലപ്പറമ്പില്‍നിന്ന് ആളുകള്‍ പരിപാടിയിലത്തെും.
1994 ജൂലൈ അഞ്ചിനാണ് വൈക്കം മുഹമ്മദ് ബഷീര്‍ വിടവാങ്ങിയത്. മലയാളത്തിന്‍െറ മഹാനായ എഴുത്തുകാരന്‍െറ ഓര്‍മകള്‍ പങ്കിടാനായി എല്ലാ വര്‍ഷവും വൈലാലില്‍ ആളുകള്‍ ഒത്തുകൂടും. വിവിധ ജില്ലകളില്‍നിന്നായി കുട്ടികളും ചരമദിനത്തില്‍ സ്നേഹപൂക്കളുമായത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.