‘ഇന്ത്യയിൽ തുടരണമെങ്കിൽ വന്ദേമാതരം വിളിക്കണം ’-കാഞ്ച ​െഎലയ്യക്കെതിരെ കൈയേറ്റശ്രമം

ഹൈദരാബാദ്​: തെലങ്കാനയിൽ ദലിത്​ എഴുത്തുകാരൻ കാഞ്ച ​െഎലയ്യക്ക്​ നേരെ ഹിന്ദുത്വവാദികളുടെ ​കൈയേറ്റശ്രമം. തെലങ്കാനയിലെ ജഗിതൽ ജില്ലയിലെ കോറുത്​ല ടൗണിൽ വെച്ചാണ് ​െഎലയ്യക്ക്​ നേരെ കൈയേറ്റ ശ്രമമുണ്ടായത്​. കാറ്​ വളഞ്ഞ ഹിന്ദുസംഘടനാ പ്രവർത്തകർ അദ്ദേഹത്തോട്​ വ​ന്ദേമാതരം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ തുടരണമെങ്കിൽ വന്ദേമാതരം ചൊല്ലണം അല്ലെങ്കിൽ ഇന്ത്യ വിടണമെന്നായിരുന്നു പ്രവർത്തകരുടെ ഭീഷണി. പ്ലകാർഡുകളും കാവികൊടിയുമായി കാറ്​ വളഞ്ഞ പ്രവർത്തകർ ​െഎലയ്യക്കെതിരെ മു​ദ്രാവാക്യം വിളിക്കുകയും ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും മു​ട്ടയേറ്​ നടത്തുകയും ചെയ്​തു. സംഭവസ്ഥലത്ത്​ പൊലീസ്​ എത്തി​ അദ്ദേഹത്തി​​​െൻറ വാഹനത്തെ സുരക്ഷിതമായി എത്തിക്കുകയായിരുന്നു.

ചൊവ്വാഴ്​ച ജഗിതലിൽ കർഷകരുടെ പരിപാടിയിൽ പ​െങ്കടുക്കുന്നതിനിടയിലും ഹിന്ദുത്വവാദികൾ അതിക്രമിചു കയറി പ്രശ്​നമുണ്ടാക്കിയിരുന്നു. അന്നും പൊലീസ്​ ഇടപെട്ട്​ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റുകയായിരുന്നു. ​ 
ആര്യ വൈശ്യർ എന്ന സമുദായത്തെ താറടിക്കുന്നതാണ്​ ​കാഞ്ച ​െഎലയ്യയുടെ ‘വൈ​ശ്യ​ർ സാ​മൂ​ഹി​ക കൊ​ള്ള​ക്കാ​ർ’  എന്ന പുസ്​തകം എന്നാരോപിച്ചാണ്​ അദ്ദേഹത്തിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയത്​. നേരത്തെ കാഞ്ച ​െഎലയ്യക്കെതിരെ​ വധഭീഷണിയും മുഴക്കിയിരുന്നു. പുസ്​തകം നിരോധിക്കണമെന്നാവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും സ്വ​ത​ന്ത്ര​ചി​ന്ത​യെ​യും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും ത​ട​യാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​  കോ​ട​തി അത്​ തള്ളുകയായിരുന്നു. 

Tags:    
News Summary - ‘Chant Vande Mantharam or Leave India’- Right wing activists to Kancha Iilayya- Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT