ഭയപ്പെടുന്നത് സ്ഥാനമോഹികൾ, എഴുത്തുകാർക്ക് ഭയമുണ്ടാകരുത് 

തൃശൂർ: എല്ലാ സമയത്തും നേട്ടം മാത്രം ഉണ്ടാവുമെന്ന് കരുതുന്നവർ പമ്പരവിഡ്​ഢികളാണെന്ന് ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ. സ്ഥാനമോഹികൾക്കാണ് സ്ഥാനവും പദവികളും നഷ്​ടപ്പെടുമോയെന്ന ഭയമുണ്ടാവുകയെന്ന് മുൻ എം.എൽ.എ സൈമൺ ബ്രിട്ടോ. തൃശൂരിൽ നവമാധ്യമ കൂട്ടായ്മയുടെ വേരുകൾ എന്ന പുസ്തക പ്രകാശന ചടങ്ങിൽ  പങ്കെടുക്കുകയായിരുന്നു ഇരുവരും. 

ഇരുവരും സി.പി.എം നേതൃത്വത്തിന് അനഭിമതരായതിന് ശേഷം ഒന്നിച്ചെത്തുന്നുവെന്ന വേദി,  അച്ചടക്കനടപടി നേരിട്ട്  നേതൃനിരയിലേക്ക് ഇനിയും പരിഗണിക്കാതിരിക്കുന്ന ടി. ശശിധരൻ പങ്കെടുക്കുന്ന വേദി എന്നീ കൗതുകങ്ങൾ കൊണ്ട്​  തിങ്ങി നിറഞ്ഞ സാഹിത്യ അക്കാദമി ഹാളിൽ ശശിധരന്​ നൽകി ബ്രി​േട്ടാ പുസ്​തകം പ്രകാശനം ചെയ്​തു. 

ശത്രുവാരെന്ന്  തിരിച്ചറിഞ്ഞ് വേണം പ്രവർത്തിക്കാനെന്ന മുന്നറിയിപ്പോടെയായിരുന്നു ശശിധര​​െൻറ പ്രസംഗം. ‘എനിക്ക് എം.എൽ.എയാവണം, മന്ത്രിയാവണം ഭാര്യയെ അവിടെ നിയമിക്കണം, മകനെ ആ പദവിയിലെത്തിക്കണം തുടങ്ങിയ സ്വപ്നം കാണുന്നവർക്കാണ് നഷ്​ടഭയവും നിരാശയുമുണ്ടാവുക. സഖാവ് എന്നാൽ നേട്ടങ്ങൾക്ക്​ വേണ്ടി പുറം ചൊറിയുന്നവരുടെ പേരല്ല. അത് സമർപ്പിതമാണ്. വേദനയും വിഷമവും മനസ്സിലാക്കാൻ കഴിയുമെന്ന മാനസികമായ അടുത്തറിയലാണ്. എല്ലാകാലത്തും എല്ലാവർക്കും നേട്ടം മാത്രമുണ്ടാവുമെന്ന് കരുതുന്നവർ പമ്പര വിഡ്​ഢികളാണ്. മഴയത്ത് കുട നിവർത്തുന്നത് പോലെ മഴയൊഴിയുമ്പോൾ കുട ചുരുക്കുകയും ചെയ്യും’^ അദ്ദേഹം പറഞ്ഞു.  

വർഗീയതക്കെതിരെയും മതനിരപേക്ഷതക്ക് വേണ്ടിയും കൂട്ടായ്മകൾ വളർന്ന് വരേണ്ട കാലമാണിതെന്ന്​ ശശിധരൻ ഒാർമിപ്പിച്ചു. സംഘ്​പരിവാറാണ് രാജ്യത്തി​െൻറ ഇന്നത്തെ പ്രധാന ശത്രു. മതങ്ങളെയും അടയാളങ്ങളെയും ചിഹ്നങ്ങളെയും വെച്ച് മനുഷ്യനെ ഭിന്നിപ്പിക്കുകയാണ് സംഘ്​പരിവാർ. മൂന്നര വർഷം മുമ്പ് വരെ ഇവിടെ പശുവി​െൻറ പേരിൽ തർക്കമുണ്ടായിരുന്നില്ല. എസ്.ഡി.പി.ഐയും പോപ്പുലർഫ്രണ്ടും വളർത്തുന്നത് ഇത് തന്നെ. സാഹിത്യകാരന്മാരെ കൊണ്ട് മാത്രമായി രാജ്യത്ത് ഒന്നും നടക്കില്ല. അതിന് രാഷ്​ട്രീയം കൂടി വേണമെന്ന്​ ശശിധരൻ പറഞ്ഞു.

കലാപകാരികൾക്കാണ് വിപ്ലവം ഉണ്ടാക്കാൻ കഴിയുന്നതെന്ന്​ ​ബ്രി​േട്ടാ ഒാർമിപ്പിച്ചു.  ഭയമുണ്ടാകുന്നത് സ്ഥാനമോഹികൾക്കാണ്. ആരെങ്കിലും ആവണമെന്ന് കരുതുന്നവരാണ് ഇപ്പോഴുള്ളവർ അധികവും. കവികളും സാഹിത്യകാരന്മാരും ഭയമുള്ളവരാകരുത്. നട്ടെല്ല് വളക്കാതെ ധൈര്യത്തോടെ കാര്യങ്ങൾ തുറന്ന് പറയണമെന്ന്​ ബ്രിട്ടോ പറഞ്ഞു. 

‘മഹാരാജാസ് കോളജിലെ പ്രിൻസിപ്പലി​െൻറ കസേര കത്തിച്ച നടപടി തെറ്റാണ്. അതുകൊണ്ട് പക്ഷേ, ആ കുട്ടികളുടെ ജീവിതം അവസാനിപ്പിക്കാൻ അധ്യാപകർ തുനിയരുത്. വിദ്യാർഥി സംഘടനകളെന്ന് കേൾക്കുമ്പോഴേ കോടതികൾക്ക് അലർജിയാണ്. എന്ത് കാരണമുണ്ടായാലും വിദ്യാർഥികൾ കോടതിയെ സമീപിക്കരുത്​. ഭയപ്പെട്ട് ഓടിയൊളിക്കുകയല്ല, വൈരുദ്ധ്യങ്ങളെ ഉൾക്കൊള്ളുകയും പുതിയകാലത്തിന് വേണ്ടതിനെ സമാഹരിക്കുകയുമാണ് വേണ്ടതെന്നും ബ്രിട്ടോ പറഞ്ഞു. മധു നുറുങ്ങ് അധ്യക്ഷത വഹിച്ചു. ടി.ജി. അജിത, അഗസ്​റ്റിൻ കുട്ടനെല്ലൂർ, ഡോ. മൈത്രി ഭാരതി ഉണ്ണി, ശ്രീജിത്ത് പുത്തകം, പ്രതീക്ഷ ശിവദാസ്, ശ്രീകാന്ത്, ശ്രീറാം മുരളി, പ്രണവ് തുടങ്ങിയവരും സംസാരിച്ചു. 

Tags:    
News Summary - Writers should not be afraid-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT