എഴുത്തുകാരി ഗീതാ മേത്ത പത്​മശ്രീ നിരസിച്ചു

ന്യൂഡൽഹി: എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്കി​​​​െൻറ സഹോദരിയുമായ ഗീത മേത്ത പത്​മശ്രീ നിരസ ിച്ചു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ലഭിച്ച പത്​മശ്രീ സ്വീകരിക്കുന്നത്​ അനുചിതമാവുമെന്ന്​ ചൂണ്ടിക്കാട്ടിയാ ണ്​ അവർ പുരസ്​കാരം നിരസിച്ചിരിക്കുന്നത്​.

സർക്കാറിനെയും പത്​മശ്രീ പുരസ്​കാരത്തെയും താൻ ബഹുമാനിക്കുന്നു. എന്നാൽ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കുന്ന സാഹചര്യത്തിൽ പുരസ്​കാരം സ്വീകരിക്കുന്ന​ത്​ അനുചിതമാവുമെന്ന്​ ഖേദത്തോടെ അറിയിക്കു​ന്നതായി അവർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്​തമാക്കുന്നു.

കുറച്ച്​ മാസങ്ങൾക്ക്​ മുമ്പ്​ ഗീതയും ഭർത്താവ്​ സോണി മേത്തയും പ്രധാനമ​ന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്​ച നടത്തിയിരുന്നു. കൂടികാഴ്​ച 90 മിനിട്ട്​ നീണ്ടു നിൽക്കുകയും ചെയ്​തിരുന്നു. നരേന്ദ്രമോദിയുടെ ആത്​മകഥ ഗീത മേത്ത എഴുതുന്നുവെന്ന്​ നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു.

Tags:    
News Summary - Writer And Naveen Patnaik's Sister Gita Mehta Turns Down Padma Award-Literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT