ഗൂഗ്ളിന്‍െറ സഹായത്തോടെ സാഹിത്യരചന നടത്തുന്നവർ –വി.കെ. ശ്രീരാമന്‍

കോഴിക്കോട്: ഇക്കാലത്ത് പലരും എഴുതുന്നത് ഗൂഗ്ളിന്‍െറ സഹായത്തോടെയാണെന്ന് സാംസ്കാരികപ്രവര്‍ത്തകനും നടനുമായ വി.കെ. ശ്രീരാമന്‍. എം.ടിയും ബഷീറും മനുഷ്യരോടൊപ്പം ജീവിച്ചാണ് സാഹിത്യ സൃഷ്ടി രൂപപ്പെടുത്തിയത്. എം.ടി. വാസുദേവന്‍ നായര്‍ക്ക് ദേശാഭിമാനി സാഹിത്യ പുരസ്കാരം സമ്മാനിക്കുന്നതിന്‍െറ സന്ദേശവുമായി മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി, മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി, സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍ എന്നിവരും ജ്വാലതെളിയിച്ച് സംസാരിച്ചു. എം.പി. വീരേന്ദ്രകുമാര്‍ എം.പിയുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ സ്വാഗതവും കെ. പ്രേംനാഥ് നന്ദിയും പറഞ്ഞു.

Tags:    
News Summary - some writers writing with the help of google

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT