പീറ്റർ ​ഹാൻഡ്​​കെ​ക്ക് നൊബേൽ പുരസ്​കാരം നൽകിയതിൽ പ്രതിഷേധം

ബെൽഗ്രേഡ്​: ആസ്​ട്രിയൻ എഴുത്തുകാരൻ പീറ്റർ ​ഹാൻഡ്​​കെ​ക്ക്​ നൊബേൽ പുരസ്​കാരം നൽകിയതിൽ എതിർപ്പ്​ ശക്തം. അൽബേനിയ, ബോസ്​നിയ, കൊസോവോ എന്നീ രാജ്യങ്ങളിലാണ്​ പ്രതിഷേധം ഉയരുന്നത്​. ബോസ്​നിയ, ​െക്രായേഷ്യ, കെസോവോ എന്നിവിടങ്ങളിൽ സെർബുകൾ നടത്തിയ വംശഹത്യയിലുള്ള പങ്കിൽ ശിക്ഷിക്കപ്പെട്ട സെർബിയൻ മുൻ പ്രസിഡൻറ്​ സ്​ലോബോഡൻ മിലോസെവികിൻെറ ആരാധകനായ പീറ്റർ ​ഹാൻഡ്​​കെ​ക്ക്​ നൊബേൽ പുരസ്​കാരം നൽകിയതിനാണ്​ എതിർപ്പ്​.

അന്താരാഷ്​ട്ര യുദ്ധ കോടതി യുദ്ധകുറ്റവാളിയായി കണ്ടെത്തിയ മിലോസവികി​െന ന്യായീകരിച്ച ഹാൻഡ്​കെക്ക്​ പുരസ്​കാരം നൽകിയത്​ ഇന്നലെ തന്നെ വിവാദമായിരുന്നു. ബോസ്​നിയൻ മുസ്​ലിം വംശഹത്യക്ക്​ നേതൃത്വം നൽകിയ മിലോസവികിനെ ന്യായീകരിച്ചതിൻെറ പേരിൽ സൽമാൻ റുഷ്​ദി അടക്കമുള്ള നിരവധി എഴുത്തുകാർ ഹാൻഡ്​കെയെ നേരത്തേതന്നെ വിമർശിച്ചിരുന്നു.

മിലോസവികിൻെറ സ്ഥാനത്ത്​ ആരായിരുന്നാലും സ്വന്തം രാജ്യത്തിൻെറ അഖണ്ഡത സംരക്ഷിക്കാൻ ഇതു തന്നെ ആയിരിക്കും ചെയ്യുകയെന്നാണ്​ ഹാൻഡ്​കെ പറഞ്ഞിരുന്നത്​.

നോബൽ പുരസ്​കാരം ഒരിക്കലും മനംപുരട്ടൽ തോന്നിക്കുമെന്ന്​ കരുതിയില്ലെന്ന്​ അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ്​ ചെയ്​തു. ‘‘നോബൽ പുരസ്​കാരം ഒരിക്കലും മനംപുരട്ടൽ തോന്നിക്കുമെന്ന്​ കരുതിയില്ല. എന്നാൽ, നാണക്കേട്​​ പൊതിഞ്ഞ്​ അതിന്​ പുതിയ മൂല്യം നൽകിയ നൊബേൽ അക്കാദമിയുടെ ലജ്ജാവഹമായ തെരഞ്ഞെടുപ്പിന്​ ശേഷം നാണക്കേട്​ എന്നത്​ നാം ജീവിക്കുന്ന ലോകത്തിൻെറ സാധാരണ സംഭവം മാത്രമായി മാറിയിരിക്കുന്നു. വംശീയതക്കും കൂട്ടക്കൊലക്കും നേരെ മരവിച്ചിരിക്കാൻ ഞങ്ങൾക്ക്​ സാധിക്കില്ല.’’ എന്നായിരുന്നു എഡി റാമയുടെ ട്വീറ്റ്​.

1942 ഡി​സം​ബ​ർ ആ​റി​ന്​ തെ​ക്ക​ൻ ഓ​സ്​​ട്രി​യ​യി​ലെ ഗ്രി​ഫ​ൻ എ​ന്ന പ്ര​ദേ​ശ​ത്താ​ണ്​ പീ​റ്റ​ർ ജ​നി​ച്ച​ത്. പി​താ​വ്​ സൈ​നി​ക​നാ​യി​രു​ന്നു. സ്​​ലൊ​വീ​നി​യ​ൻ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളാ​യി​രു​ന്നു മാ​താ​വ്.

Tags:    
News Summary - Shame Is Sealed As A New Value: Outrage Over Nobel For Peter Handke -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT