സാല്‍വദോര്‍ ദാലിയുടെ പാചകപുസ്തകം വിപണിയില്‍

മഡ്രിഡ്: സാല്‍വദോര്‍ ദാലി ശില്‍പനിര്‍മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷന്‍ എന്നീ മേഖലകളില്‍ നൈപുണ്യം തെളിയിച്ചയാളാണ്. എന്നാല്‍, അദ്ദേഹം പാചകകലയിലും സര്‍ഗാത്മക മുദ്ര പതിപ്പിച്ചയാളാണെന്ന് അറിയുന്നവര്‍ ചുരുക്കം.

1973ല്‍ ദാലിയും ഭാര്യ ഗാലയും ചേര്‍ന്ന് തയാറാക്കിയ പാചകപുസ്തകം ‘ലെ ഡൈനേഴ്സ് ദ ഗാല’യുടെ പുതിയ പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങി. പുസ്തകം ക്രിസ്മസ് ബെസ്റ്റ്സെല്ലറാകുമെന്ന പ്രതീക്ഷയിലാണ് പ്രസാധകരായ ടാസ്ചെന്‍. 12 അധ്യായങ്ങളിലായി, 136 റസിപ്പിയാണ് ദാലിയും ഗാലയും  തയാറാക്കിയിരിക്കുന്നത്. ഷെല്‍ഫിഷുകളോടും തവളവിഭവങ്ങളോടുമുള്ള ദാലിയുടെ പ്രിയം പുസ്തകത്തില്‍ വ്യക്തമാണ്.

കടുത്ത ചീരവിരോധിയാണെന്ന് പറയുന്ന ദാലി, അതിന് പറയുന്ന കാരണമാണ് രസകരം: സ്വാതന്ത്ര്യംപോലെ സ്വന്തമായ ഒരു രൂപമില്ലാത്ത വസ്തുവാണ് ചീര.പുസ്തകം വിപണിയിലിറങ്ങുന്നതിന് മുമ്പുതന്നെ ആമസോണ്‍ വഴി ഓര്‍ഡര്‍ നല്‍കിയവര്‍ ഏറെ.

Tags:    
News Summary - salvador dali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT