2011 ???? ?????? ??????? ??????????????? ??????????????? ??????????????? ????????????? ???/??? ???? ???????? ?????

വിവാദത്തിൽ മാരക ട്വിസ്​റ്റ്​: കവിതയുടെ ഡി.എൻ.എ തെളിയിക്കേണ്ട ഗതികേടിൽ കവി

2011 ജൂലൈ നാലിലെ മാധ്യമം ആഴ്​ചപ്പതിപ്പി​​​​െൻറ 698ാം ലക്കത്തിലാണ്​ എസ്​. കലേഷി​​​​െൻറ ‘അങ്ങനെയിരിക്കെ മരിച്ചുപോയ്​ ഞാൻ/നീ’ എന്ന കവിത പ്രസിദ്ധീകരിച്ചത്​. അതിനും ഏതാനും മാസം മുമ്പ്​ മാർച്ച്​ നാലിന്​ ആ കവിത കലേഷ്​ ‘വൈകുന്നേരമാണ്​’ എന്ന ത​​​​െൻറ ബ്ലോഗിൽ ഇൗ കവിത പ്രകാശിപ്പിച്ചത്​. ഇന്നത്തെയരത സോഷ്യൽ മീഡിയ സജീവമല്ലാത്ത ആ കാലത്ത്​ ​ബ്ലോഗിലും ആഴ്​ചപ്പതിപ്പിലും വന്ന കവിത ഏറെ പ്രശംസ നേടിയിരുന്നു.

അന്ന്​ കലേഷ്​ ഒാർത്തു കാണില്ല, ഏഴ്​ വർഷങ്ങൾക്കു ​ശേഷം താൻ എഴുതിയ കവിതയുടെ DNA തെളിയിക്കാൻ ഇറങ്ങേണ്ടിവരുമെന്ന്​. തൃശൂർ കേരളവർമ കോളജിലെ മലയാളം അധ്യാപികയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ ദീപ നിശാന്ത്​ ആൾ കേരള പ്രൈവറ്റ്​ കോളജ്​ ടീച്ചേഴ്​സ്​ അസോസിയേഷൻ (എ.കെ.പി.സി.ടി.എ) ​​​​െൻറ ജേർണലിൽ ഇതേ കവിത ചില മാറ്റങ്ങളോടെ ‘അങ്ങനെയിരിക്കെ’ എന്ന പേരിൽ പടം സഹിതം പ്രസിദ്ധീകരിച്ചപ്പോഴാണ്​ കവിതയു​െട പിതൃത്വം തെളിയിക്കാൻ കവിതന്നെ രംഗത്തിറങ്ങേണ്ട ഗതികേടിലായത്​.

എസ്​. കലേഷ്​, ദീപാ നിശാന്ത്​, എം.ജെ. ശ്രീചിത്രൻ

എന്നാൽ, വിവാദം ശക്​തമാവുകയും കലേഷ്​ തെളിവുകളുമായി രംഗത്തുവരികയും ചെയ്​തിട്ടും കവിത ത​​​​െൻറതല്ല എന്നു പറയാൻ ദീപ നിശാന്ത്​ ഇതുവരെ തയാറായിട്ടില്ല. താൻ പുലർത്തിയ നിലപാടുക​േളാട്​ അമർഷമുള്ളവർ കിട്ടിയ സന്ദർഭം മുതലെടുത്ത്​ ആഘോഷമാക്കുകയാണെന്ന ന്യായീകരണമാണ്​ ദീപ നിശാന്ത്​ നടത്തുന്നത്​. ചില എഴുത്തുകൾക്കു പുറകിലെ വൈകാരിക പരിസരങ്ങളെ അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല എന്ന വിശദീകരണമാണ്​ അവർ FB പോസ്​റ്റിലൂടെ നൽകുന്നത്​.

എന്നാൽ, കൂടുതൽ വ്യക്​തമായ തെളിവുകളുമായാണ്​ കലേഷ്​ ത​​​​െൻറ കവിത തന്നെയാണിത്​ എന്ന്​ തറപ്പിച്ചു പറയുന്നത്​. ‘ഒരാൾ എത്ര ആത്​മസംഘർഷം പേറിയാണ്​ ഒരു കവിത എഴുതുന്നത്​ എന്നോർക്കണം. അത്​ അയാളിൽനിന്ന്​ പിൽക്കാലത്ത്​ അപഹരിച്ച്​ സ്വന്തമാക്കുമ്പോൾ ഒരു കവിയെ മാത്രമല്ല, മൊത്തം കവിതയെയും അപമാനിക്കുകയാണ്​..’ എസ്​. കലേഷ്​ ‘മാധ്യമം ഒാൺലൈനോ’ട്​ പറഞ്ഞു.

‘2011ൽ ​ബ്ലോഗിലും മാധ്യമം ആഴ്​ചപ്പതിപ്പിലും കവിത വന്ന ശേഷം കവിത ഇഷ്​ടപ്പെട്ട എ.ജെ. തോമസി​​​​െൻറ അഭിപ്രായപ്രകാരം സി.എസ്​. വെങ്കിടേശ്വരൻ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തിയ കവിത ‘ഇന്ത്യൻ ലിറ്ററേച്ചറി’ൽ പ്രസിദ്ധീകരിക്കുകയും ചെയ്​തതാണ്​. ഒ​​േട്ടറെ കാവ്യ സദസ്സുകളിൽ ഞാനീ കവിത ചൊല്ലിയിട്ടുണ്ട്​. ആകാശവാണിയിലും ഇൗ കവിത അവതരിപ്പിച്ചിരുന്നു.

എ.കെ.പി.സി.ടി.എ ജേർണലിൽ കവിത കണ്ട്​ ചില സുഹൃത്തുക്കൾ തന്നെ വിളിച്ചറിയിച്ചിരുന്നു. പ്രതികരിക്കേണ്ട എന്നു കരുതിയതാണ്​. പക്ഷേ, ദീപ നിശാന്തി​​​​െൻറ പ്രതികരണം എന്നെ പ്രതിക്കൂട്ടിലാക്കുന്ന അവസ്​ഥ വന്നതുകൊണ്ട്​ പ്രതികരിക്കേണ്ടിവന്നതാണ്​. സ്വന്തം കവിതയുടെ ഡി.എൻ.എ തെളിയിക്കാൻ ഞാൻ തന്നെ ഇറങ്ങിപുറ​പ്പെടേണ്ടിവരുന്നത്​ ഗതികേടാണ്​...’
കലേഷ്​ പറയുന്നു.

അതിനിടയിൽ കാവ്യ വിവാദത്തിൽ മറ്റൊരു ട്വിസ്​റ്റും സംഭവിച്ചിരിക്കുന്നു. ദീപ നിശാന്തിനായി കവിത എഴുതി കൊടുത്തത്​ സാമൂഹ്യ നിരീക്ഷകനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണെന്ന പുതിയ വിവാദമാണ്​ ഇപ്പോൾ പുറത്തുവരുന്നത്​. എന്നാൽ, മലയാളം അധ്യാപികയായ ദീപ നിശാന്തിന്​ കവിത എഴുതി കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്നും തന്നെ അനാവശ്യമായി വിവാദത്തിലേക്ക്​ വലിച്ചിഴയ്​ക്കുകയാണെന്നും ശ്രീചിത്രൻ പ്രതികരിക്കുന്നു...

എന്തായാലും, സ്വന്തം കവിത ഇങ്ങനെ വിവാദത്തി​​​​െൻറ വള്ളികളിൽ പടർന്നുകയറുന്നതു കണ്ട്​ വിഷമത്തോടെയിരിക്കുകയാണ്​ യഥാർത്ഥ ഉടമയായ കവി കലേഷ്​.


ദീപാ നിശാന്തി​​​​െൻറ FB പോസ്​റ്റ്​
കവിത മോഷ്ടിച്ചവൾ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുൻപെഴുതിയ ഒരു കവിത ഞാൻ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേർ ആർത്തുവിളിക്കുന്നത്. കിട്ടിയ സന്ദർഭം മുതലാക്കി മുൻപു മുതലേ എന്റെ നിലപാടുകളിൽ അമർഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആർപ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സർവ്വീസ് മാസികയുടെ താളിൽ ഒരു കവിത മോഷ്ടിച്ചു നൽകി എഴുത്തുകാരിയാകാൻ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവർ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകൾക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.

കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സർവ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവൻ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാൻ ചെയ്യും എന്നു കരുതുന്നുണ്ടെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പോകുക.

ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സർഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയർത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.

എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തിൽ ഒപ്പം നിൽക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

ഇക്കാര്യത്തിൽ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതിൽ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങൾ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.


എസ്​. കലേഷി​​​​െൻറ FB പോസ്​റ്റ്​
2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!

Tags:    
News Summary - Plagiarism in Mlayalam Literature - Poem controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT