????, ??????????????, ????, ?????????????? ??????? ???????????

ആ ചാരുകസേരക്ക് പിന്നിൽ  ഖദീജയും പാത്തുക്കുട്ടിയും ആരിഫയും സെയ്​ദുമുഹമ്മദും വീണ്ടും ചേർന്നുനിന്നു

തലയോലപ്പറമ്പ്​: വൈക്കം മുഹമ്മദ് ബഷീർ ഉപയോഗിച്ചിരുന്ന ചാരുകസേരക്ക് പിന്നിൽ  ഖദീജയും പാത്തുക്കുട്ടിയും ആരിഫയും സെയ്​ദുമുഹമ്മദും ചേർന്നുനിന്നു. ഒപ്പം  ഖദീജയുടെ ആടും. ഫെഡറൽ നിലയം ഇതിന്​ സാക്ഷിയായതോടെ പിറവിയെടുത്തത്​ മലയാളസാഹിത്യത്തിലെ ഒരു അപൂർവനിമിഷം.  

വൈക്കം മുഹമ്മദ് ബഷീറി​​െൻറ 26ാമത്​ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ചാണ്​ ബഷീറി​​െൻറ ‘പാത്തുമ്മയുടെ ആടി​’ലെ ഇപ്പോൾ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങൾ ഒത്തുചേർന്നത്​. 1960 മുതൽ 1964 വരെ ബഷീർ ഭാര്യ ഫാബിയോടൊപ്പം   താമസിച്ചിരുന്ന വീട്​ സ്ഥിതിചെയ്യുന്ന സ്ഥലത്ത്​ ഇപ്പോഴുള്ള ഫെഡറൽ നിലയത്തിലായിരുന്നു കൂടിച്ചേരൽ. ബഷീർ സ്​മാരക സമിതി,  അമ്മ മലയാളം സംഘടനകൾ സംയുക്തമായിട്ടായിരുന്നു ​ അനുസ്​മരണം സംഘടിപ്പിച്ചത്​.
 
പാത്തുക്കുട്ടിയുടെ മകനും കോട്ടയം ജില്ല ​െഡപ്യൂട്ടി കലക്​ടറുമായായ മുഹമ്മദ് ഷാഫിയും  കഥാപാത്ര സംഗമവേദിയിൽ പങ്കുചേർന്നു.സി.കെ. ആശ എം.എൽ.എ ഉദ്​ഘാടനം ചെയ്​തു.  സമിതി വൈസ് ചെയർമാൻ മോഹൻ ഡി. ബാബു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. 

എം.ഡി. ബാബുരാജ്, സമിതി വൈസ് ചെയർപേഴ്സൻ പ്രഫ. കെ.എസ്. ഇന്ദു, ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ,  ട്രഷറർ ഡോ. യു. ഷംല,  ഡോ. എസ്​. ലാലി, കെ.എം. ഷാജഹാൻ, ഹിബ ഷാജഹാൻ, ഡോ. പ്രിതൻ, അഡ്വ. രാജി പി. ജോയി, അബ്​ദുൽ ആപ്പാഞ്ചിറ, മാത്യു തളിയാക്കൽ, മിനി സുരേഷ്, മോഹൻദാസ് ഗ്യാലക്സി എന്നിവർ സംസാരിച്ചു.



 

Tags:    
News Summary - pathummayude aadu characters re union -malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT