Posted On
date_range Updated On
date_range 'ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്' അദ്ഭുതപ്പെടുത്തുന്നു: എൻ.എസ് മാധവൻ
അരുന്ധതി റോയിയുടെ പുതിയ നോവല്‍ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്സിന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍റെ അഭിനന്ദനം. അരുന്ധതിയുടെ രചനാപാടവത്തെ ട്വിറ്ററിലൂടെയാണ് മാധവൻ പ്രശംസിച്ചത്.
സര്‍ഗാത്മകതയുടെ ഈ പ്രക്രിയ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാന്‍. മഴത്തുള്ളിക്ക് രണ്ട് പതിറ്റാണ്ടിനുശേഷവും മരുഭൂമിയില്‍ വീണ വിത്തിന് ജീവന്‍ പകരാനാവുന്നതുപോലെയാണത്. മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.
ആദ്യ നോവലായ ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് പ്രസിദ്ധീകൃതമായി ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങുന്നത്. ദ ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സിന് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.