'നെഹ്​റുവും എഡ്വിനയും തമ്മിലുണ്ടായിരുന്നത്​ സ​്​നേഹം മാത്രം'

ന്യൂഡൽഹി: പതിറ്റാണ്ടുകൾ കഴിഞ്ഞും​ ഗോസിപ്പുകളിൽനിന്നു മായാത്ത നെഹ്​റുവും എഡ്വിന മൗണ്ട്​ബാറ്റനും തമ്മിലെ ബന്ധത്തിൽ നിർണായക വെളിപ്പെടുത്തലുമായി എഡ്വിനയുടെ മകളുടെ പുസ്​തകം. ഇരുവരും തമ്മിൽ അഗാധമായ സ്​നേഹവും ബഹുമാനവും നിലനിന്നിരുന്നുവെന്നും എന്നാൽ, അത്​ ശാരീരിക ബന്ധത്തിലേക്ക്​ ഒരിക്കലും പോയിട്ടില്ലെന്നും പമേല ഹിക്​സ്​നീ മൗണ്ട്​​ബാറ്റ​​ൻ എഴുതിയ  ‘ഡോട്ടർ ഒാഫ്​ എംപയർ: ലൈഫ്​ ആസ്​ എ മൗണ്ട്​ബാറ്റൻ’ എന്ന പുസ്​തകം പറയുന്നു.

2012ൽ ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിച്ച പുസ്തകം അടുത്തിടെയാണ്​ ഇന്ത്യയിൽ പുറത്തിറങ്ങുന്നത്​. ഇന്ത്യയുടെ അവസാന വൈസ്​റോയിയായി എത്തിയ മൗണ്ട്​ബാറ്റ​​​െൻറ പത്​നി എഡ്വിനക്ക്​ നെഹ്​റുവി​​​െൻറ അഗാധമായ പാണ്ഡിത്യത്തിലുള്ള മതിപ്പാണ്​ സ്​നേഹത്തിലേക്കു വഴിതുറന്നത്​. ബൗദ്ധികവും ആത്​മീയവുമായി ഇരുവരും പ​ങ്കുവെച്ച തുല്യത ബന്ധത്തിന്​ ആഴം നൽകി. നെഹ്​റു അയച്ച കത്തുകളിൽ ഇരുവർക്കുമിടയിലെ സ്​നേഹത്തി​​​െൻറയും ബഹുമാനത്തി​​​െൻറയും അഗാധതയുണ്ടെന്നും പമേല വ്യക്​തമാക്കുന്നു. 

എഡ്വിന ഇന്ത്യ വിടാനൊരുങ്ങിയപ്പോൾ നെഹ്​റുവിന്​ മരതകമാല സമ്മാനിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ, നെഹ്​റു സ്വീകരിക്കില്ലെന്നറിഞ്ഞ്​ ഇന്ദിര ഗാന്ധിക്ക്​ സമ്മാനിച്ചു. അടിയന്തര ഘട്ടത്തിലല്ലാതെ വിൽക്കരുതെന്ന ശാസനയോടെയായിരുന്നു കൈമാറിയത്​. മാതാവിനൊപ്പം 1947ൽ ഇന്ത്യയിലെത്തു​േമ്പാൾ പമേലക്ക്​ 17 വയസ്സുണ്ടായിരുന്നു. 

Tags:    
News Summary - My Mother Found 'Companionship' In Pandit Nehru: Mountbatten's Daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT