‘മാധ്യമം’ ലിറ്റററി ഫെസ്റ്റിനെ വരവേല്‍ക്കാന്‍ തിരൂരില്‍ 101 അംഗ സംഘാടകസമിതി

തിരൂര്‍: ‘മാധ്യമം’ 30ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്റ്റിന് തിരൂരില്‍ 101 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. തിരൂര്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ് ഉദ്ഘാടനം ചെയ്തു. മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവ് സാഹിത്യോത്സവം പരിപാടികള്‍ വിശദീകരിച്ചു.

തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. ഹഫ്സത്ത്, തിരൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് പി.എ. ബാവ, സാഹിത്യോത്സവിനോടനുബന്ധിച്ച് നടക്കുന്ന ‘മധുരമെന്‍ മലയാളം’ മെഗാ ഇവന്‍റിന്‍െറ മുഖ്യപ്രായോജകരായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. മാധ്യമം പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്തലി സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു. ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് സംസാരിച്ചു. മലപ്പുറം ചീഫ് റിപ്പോര്‍ട്ടര്‍ ഹാഷിം എളമരം സ്വാഗതവും റീജനല്‍ മാനേജര്‍ കെ.വി. മൊയ്തീന്‍കുട്ടി നന്ദിയും പറഞ്ഞു.

തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീല്‍ മുഖ്യ രക്ഷാധികാരിയും സി. മമ്മുട്ടി എം.എല്‍.എ, വി. അബ്ദുറഹ്മാന്‍ എം.എല്‍.എ, മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ എന്നിവര്‍ രക്ഷാധികാരികളും തിരൂര്‍ നഗരസഭ അധ്യക്ഷന്‍ അഡ്വ. എസ്. ഗിരീഷ് ചെയര്‍മാനും തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.കെ. ഹഫ്സത്ത് വൈസ് ചെയര്‍പേഴ്സനും മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടക്കല്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടക സമിതി രൂപവത്കരിച്ചത്. സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ യോഗത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - literary fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT