വയലാർ പുരസ്​കാരം കെ. വി. മോഹൻകുമാറിന്​

തിരുവനന്തപുരം: ഇൗ വർഷത്തെ വയലാര്‍ രാമവർമ സാഹിത്യ പുരസ്​കാരം കെ.വി മോഹൻകുമാറിന്​. 'ഉഷ്ണരാശി കരപ്പുറത്തി​​​െൻറ ഇതിഹാസം' എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം . വയലാർ രാമവർമയുടെ ചരമ ദിനമായ ഒക്​ടോബർ 27ന്​ വൈകീട്ട്​ തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച്​ പുരസ്​കാരം സമ്മാനിക്കും.

ഡോ. എം.എസ്​ ഗീത, ഡോ. ബെറ്റി മോൾ മാത്യു, ഡോ. എം.ആർ തമ്പാൻ എന്നിവർ അടങ്ങുന്ന ജഡ്​ജിങ്ങ്​ കമ്മിറ്റിയാണ്​ പുരസ്​കാര കൃതി തെരഞ്ഞെടുത്തത്​.

ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരായ കെ.വേലായുധൻപിളളയുടെയും ലക്ഷ്‌മിക്കുട്ടി അമ്മയുടെയും മകനാണ് കെ.വി. മോഹൻകുമാർ. കേരളാകൗമുദിയിലും മലയാള മനോരമയിലും പത്രപ്രവർത്തകനായിരുന്നു. പിന്നീട് ഡെപ്യൂട്ടി കലക്‌ടറായി സംസ്‌ഥാന സിവിൽ (എക്‌സിക്യൂട്ടീവ്‌) സർവീസിൽ ചേർന്നു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായി പ്രവർത്തിച്ചിരുന്നു. നിലവിൽ പൊതുവിദ്യാഭ്യാസ ഡയറക്​ടറായി ​പ്രവർത്തിക്കുന്നു.

Tags:    
News Summary - kv-mohankumar-vayalar-award-literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT