അറബി സാഹിത്യകാരി ജൂഖ അൽഹാര്സിക്ക് മാൻ ബുക്കർ പുരസ്കാരം

ലണ്ടൻ: 2019ലെ മാൻ ബുക്കർ രാജ്യാന്തര പുരസ്കാരം അറേബ്യൻ സാഹിത്യകാരി ജൂഖ അൽഹാര്സിക്ക്. 'സെലസ്റ്റിയൽ ബോഡീസ്' എന്ന നോ വലിനാണ് പുരസ്കാരം. സമ്മാനത്തുകയായ 44 ലക്ഷം (50,000 പൗണ്ട്) നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മെർലിൻ ബൂത്തുമായി പങ്കുവെക്കും. ജൂഖയെ കൂടാതെ ആനി എർനാസ് (ഫ്രാൻസ്), മരിയൻ പോഷ്മാൻ (ജർമനി), ഒാൾഗ ടൊകാർചക് (പോളണ്ട്), ജുവാൻ ഗബ്രിയേൽ വാസ ്ക്വുസ് (കൊളംബിയ), ആലിയ ട്രബൂക്കോ സെറൻ (ചിലി) എന്നിവരാണ് ആറംഗ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടത്.

അധിനിവേശ കാലത്ത ിന് ശേഷമുള്ള ഒമാൻ പശ്ചാത്തലമാക്കി മൂന്ന് ഒമാനി സഹോദരിമാരുടെ കഥയാണ് നോവലിന്‍റെ ഇതിവൃത്തം. ഒമാനിലെ ഗ്രാമമായ അൽ അവാഫിയിലെ മയ്യ, അസ്മ, ഖൗല എന്നീ സഹോദരിമാരാണ് നോവലിലെ കഥാപാത്രങ്ങൾ. സമ്പന്നമായ അറബ് സംസ്കാരത്തിന് വാതിൽ തുറന്നുകിട്ടിയതിൽ സന്തോഷമുണ്ടെന്ന് 40കാരിയായ ജൂഖ പുരസ്കാരം വാങ്ങിയ ശേഷം പ്രതികരിച്ചു.

ജൂഖ അൽഹാര്സിയും മെർലിൻ ബൂത്തും

മാൻ ബുക്കർ പുരസ്കാരം നേടുന്ന ആദ്യ അറബി സാഹിത്യകാരിയും ഇംഗ്ലീഷിലേക്ക് പുസ്തകം വിവർത്തനം ചെയ്യുന്ന ആദ്യ ഒമാൻ എഴുത്തുകാരിയുമാണ് ജൂഖ. 2010ൽ പ്രസിദ്ധീകരിച്ച ലേഡീസ് ഒാഫ് ദി മൂൺ ആണ് ജൂഖ അൽഹാര്സിയുടെ ആദ്യ പുസ്തകം.

നൊബേൽ കഴിഞ്ഞാൽ ലോകത്ത് ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന വലിയ പുരസ്കാരമാണ് മാൻ ബുക്കർ പുരസ്കാരം. ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ ബ്രിട്ടനിലോ അയർലൻഡിലോ പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.

ഇത്തവണ 12 രാജ്യങ്ങളിൽ നിന്ന് ഒമ്പത് ഭാഷകളിലായി എട്ട് സ്ത്രീകൾ ഉൾപ്പെടെ 13 പേരാണ് പുരസ്കാര പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ നിന്ന് ആറ് പേരുടെ ചുരുക്കപട്ടിക തയാറാക്കിയത്.

Tags:    
News Summary - Jokha Alharthi get 2019 Man Booker International prize -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT