കന്യാസ്​ത്രീക്ക്​ നീതി ലഭ്യമാക്കാൻ സർക്കാറിന്​ ബാധ്യസ്ഥത -സക്കറിയ

തിരുവനന്തപുരം: ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക്​ ഏറ്റവും വേഗം നീതി ലഭ്യമാക്കാൻ സർക്കാർ ബാധ്യസ്ഥമാ​െണന്ന്​ എഴുത്തുകാരൻ സക്കറിയ. ഇന്ത്യൻ ക്രൈസ്​തവ സഭ നിഷേധമനോഭാവത്തിലേക്ക് ഒളിച്ചോടാതെ, ആത്മപരിശോധനക്കും തിരുത്തിനും തയാറാകണമെന്നും കന്യാസ്​ത്രീകളുടെ സമരത്തിന്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​​ അദ്ദേഹം ​ഫേസ്​ബുക്കിൽ കുറിച്ചു.

‘കുറ്റാരോപിതനായ ബിഷപ്​ ഫ്രാങ്കോ മുളയ്​ക്കൽ നീതിന്യായവ്യവസ്ഥയുടെ മുന്നിൽ മറ്റൊരു പൗരൻ മാത്രമാണ് എന്ന വസ്തുതയിൽ വെള്ളം ചേർക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയും അപകടകരമായ കീഴ്വഴക്കം സൃഷ്​ടിക്കലുമാണ്. മറ്റേത് പൗരനെയും പോലെ ഫ്രാങ്കോ മുളയ്​ക്കലും നിയമത്തിന് കീഴ്‌വഴങ്ങു​െന്നന്ന് സംശയാതീതമായി ഉറപ്പുവരുത്താനുള്ള ചുമതല സർക്കാറിനുണ്ട്. സന്യാസിനീസഹോദരിമാരുടെ നീതിക്കുവേണ്ടിയുള്ള ഈ സമരം കോർപറേറ്റ് ജീവിതത്തിൽ കുരുങ്ങിക്കിടക്കുന്ന കേരള കത്തോലിക്ക സഭക്ക്​ നൽകപ്പെടുന്ന ഒരു ഗുരുതരമായ മുന്നറിയിപ്പാണ്. അതി​​െൻറ അർഥതലങ്ങൾ മനസ്സിലാക്കി സ്വയം അഭിമുഖീകരിക്കാനും തിരുത്താനും സഭക്ക്​ ഒരുപക്ഷേ ഇനിയും സമയമുണ്ട്’ -സക്കറിയ എഴുതുന്നു.


Tags:    
News Summary - Jalandhar bishop Writer Sakariya -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT