ലണ്ടൻ: പ്രമുഖ ഇസ്രായേൽ എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാന് മാൻ ബുക്കർ ഇൻറർനാഷനൽ പ്രൈസ്. ‘എ ഹോഴ്സ് വാക്സ് ഇൻ ടു എ ബാർ’ എന്ന നോവലിനാണ് അവാർഡ്. ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ ഇസ്രായേൽ എഴുത്തുകാരനാണ് അദ്ദേഹം. സമ്മാനത്തുക 64,000 ഡോളർ വിവർത്തക ജെസിക്ക കോഹനുമായി േഗ്രാസ്മാൻ പങ്കുെവക്കും. ഹീബ്രു ഭാഷയിൽ എഴുതിയ നോവലാണിത്.
മറ്റൊരു ഇസ്രായേൽ എഴുത്തുകാരൻ ആമോസ് ഒാസ് ഉൾപ്പെടെ ആറുപേരാണ് ഇത്തവണ ബുക്കർ പ്രൈസിെൻറ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്. ദൊവാലെ ഗ്രീൻസ്റ്റീൻ എന്ന ഹാസ്യതാരത്തിലൂടെ നടത്തുന്ന സാമൂഹിക വിമർശനമാണ് നോവലിെൻറ പ്രമേയം.
ജനപ്രിയ േനാവലിസ്റ്റായ ഗ്രോസ്മാെൻറ കൃതികൾ 36 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1986ൽ പുറത്തിറങ്ങിയ ‘സീ അണ്ടർ: ലവ്’ എന്ന നോവലാണ് അദ്ദേഹത്തിെൻറ മാസ്റ്റർപീസായി പരിഗണിക്കുന്നത്. ഹിറ്റ്ലറുടെ വംശഹത്യക്കുശേഷമുണ്ടായ ജൂത തലമുറകളെക്കുറിച്ചാണ് ഇൗ നോവൽ.
ജറൂസലമിൽ ജനിച്ച 63കാരനായ ഗ്രോസ്മാെൻറ പല കൃതികളും ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിെൻറ പശ്ചാത്തലത്തിലുള്ളവയാണ്. ഇസ്രായേൽ-ഫലസ്തീൻ സംഘർഷമാണ് ‘ദി യെേലാ വിൻഡ്’ എന്ന കൃതിയിലെ പ്രമേയം.2006ൽ ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷകാലത്ത് ഗ്രോസ്മാൻ സർക്കാറിനോട് വെടിനിർത്താൻ ആവശ്യപ്പെട്ടു. വെടിനിർത്തലിനു തൊട്ടുമുമ്പ് അദ്ദേഹത്തിെൻറ 20കാരനായ മകൻ ഉറി, സൈന്യത്തിൽ ജോലിയിലിരിെക്ക മിസൈൽ ആക്രമണത്തിൽ മരിച്ചു.
മകൻ മരിച്ച് രണ്ടു മാസത്തിനുശേഷം യിഷാക് റബിെൻറ അനുസ്മരണയോഗത്തിൽ ഒരു ലക്ഷം ഇസ്രായേലികളെ അഭിസംബോധന ചെയ്ത ഗ്രോസ്മാൻ, യഹൂദ് ഒൽമെർട്ട് സർക്കാറിനെ നിശിതമായി വിമർശിക്കുകയും ഫലസ്തീനികളുമായുള്ള സംവാദമാണ് പ്രശ്നപരിഹാരത്തിന് പോംവഴിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
മത്ത്യാസ് ഇനാർഡ് (ഫ്രാൻസ്), റോയ് ജേക്കബ്സൻ(നോർവേ), ഡോർതേ നോർസ് (ഡെന്മാർക്ക്), സാമന്ത ഷ്വെബ്ലിൻ (അർജൻറീന) എന്നിവരാണ് ഇത്തവണ ബുക്കർ പ്രൈസിെൻറ ഷോർട്ട് ലിസ്റ്റിലുണ്ടായിരുന്ന മറ്റ് എഴുത്തുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.