ഇടിമിന്നലുകളുടെ പ്രണയം നാടകമാകുന്നു

കോഴിക്കോട്: പി.കെ. പാറക്കടവിെൻറ ഇടിമിന്നലുകളുടെ പ്രണയം എന്ന നോവലിന് നാടകാവിഷ്കാരം ഒരുങ്ങുന്നു. പാലസ്തീൻ ജീവിതവും ചരി്ത്രവും രാഷ്ട്രീയവും പ്രമേയമാകുന്ന നോവലിന് രംഗാവിഷ്കാരം നൽകുന്നത് അബ്ബാസ് കാളത്തോടാണ്. പ്രധാന കഥാപാത്രങ്ങളായ ഫർനാസിനെയും അലാമിയയെയും അവതരിപ്പിക്കുന്നത് ജിബുവും സ്നേഹ യൂബിയുമാണ്. അറഫാത്തായി സുധീർമോഹൻ വേഷമിടുന്നു. തൃശൂർ ദിശ അവതരിപ്പിക്കുന്ന ഇടിമിന്നലുകളുടെ പ്രണയത്തിെൻറ നാടകാവിഷ്ക്കാരത്തിെൻറ ആദ്യഅരങ്ങ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയാണ്. ഏപ്രിൽ 18 ചൊവ്വാഴ്ച രാത്രി ഏഴ് മണിക്കാണ് നോവലിെൻറ നാടകാവിഷ്കാരം കുറ്റ്യാടി മെഹ്ഫിൽ ഒാഡിറ്റോറിയത്തിൽ നടക്കുക. കെ.ഇ.എൻ മുഖ്യാതിഥിയായി പെങ്കടുക്കും.
Tags:    
News Summary - Idiminnalukalude pranayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT