കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്​കാരം ജി.ആർ. ഇന്ദുഗോപന്​

കോഴിക്കോട്​: കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്​കാരം ജി.ആർ. ഇന്ദുഗോപന്​. പടിഞ്ഞാറെ കൊല്ലം, ചോരക്കാലം എന്ന കഥക്കാണ്​ അവാർഡ്​. 2018ൽ വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച കഥകളാണ്​ അവാർഡിനു പരിഗണിച്ചത്​. എഴുത്തുകാരനും വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരി​​െൻറ സ്​മരണക്കായി മാധ്യമം റിക്രിയേഷൻ ക്ലബ്​ ഏർപ്പെടുത്തിയതാണ്​ പുരസ്​കാരം. പ്രശസ്​ത കഥാകാരന്മാരായ അയ്​മനം ജോൺ, പി.കെ. പാറക്കടവ്​, നിരൂപകൻ രാഹുൽ രാധാകൃഷ്​ണൻ എന്നിവരടങ്ങിയ ജൂറിയാണ്​ അവാർഡ്​ നിർണയിച്ചത്​.

10,001 രൂപയും ഫലകവും ​പ്രശസ്​തിപത്രവും അടങ്ങിയ അവാർഡ്​ ഡിസംബർ മൂന്നാം വാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന്​ ക്ലബ്​ പ്രസിഡൻറ്​ എൻ. രാജേഷ്​, ജനറൽ സെക്രട്ടറി എൻ. രാജീവ്​, പുരസ്​കാരസമിതി കൺവീനർ കെ.പി. റജി എന്നിവർ അറിയിച്ചു. കൊല്ലം ഇരവിപുരം വാളത്തുംഗൽ ടി. ഗോപിനാഥ പിള്ളയുടെയും കെ. രാധയമ്മയുടെയും മകനായ ഇന്ദുഗോപൻ മലയാള മനോരമയിൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്നു. ഭാര്യ: വിധുബാൽ ചിത്ര. മക്കൾ: ചാരു സൂര്യൻ, ചാരു അഗ്​നി. കഥ, നോവൽ, ജീവചരിത്രം, അപസർപ്പക നോവൽ പരമ്പര, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 24 കൃതികൾ രചിച്ചിട്ടുണ്ട്.

പദ്മരാജൻ പുരസ്കാരം, സംസ്ഥാന ടെലിവിഷൻ പുരസ്കാരം, വി.പി. ശിവകുമാർ കേളി അവാർഡ്, കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ പുരസ്കാരം, കുങ്കുമം നോവൽ-കഥ അവാർഡുകൾ, ആശാൻ പ്രൈസ്, അബൂദബി ശക്തി അവാർഡ്, നൂറനാട് ഹനീഫ് സ്മാരക പുരസ്കാരം, മികച്ച നവാഗത സംവിധായകനുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്​ എന്നിവ നേടിയിട്ടുണ്ട്. ഒറ്റക്കൈയ്യൻ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചു.

Tags:    
News Summary - GR indugopan got KA Kodungallur story award -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT