വായനശാലകൾക്ക് ഡി.സി ബുക്സ്​ സൗജന്യമായി പുസ്​തകങ്ങൾ നൽകും

കോട്ടയം: പ്രളയത്തിൽ തകർന്ന സംസ്​ഥാനത്തെ വായനശാലകൾ പുനരുദ്ധരിക്കാൻ ഡി.സി ബുക്സും ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും സഹായഹസ്​തം നീട്ടുന്നു. പുസ്​തകങ്ങൾ നഷ്​ടപ്പെട്ട വായനശാലകൾ സജീവമാക്കുന്നതി​​െൻറ ഭാഗമായി 10,000 രൂപയുടെ പുസ്​തകങ്ങൾ ഡി.സി ബുക്സ്​ സൗജന്യമായി നൽകും. മലയാളത്തിലെ വിവിധ വിഭാഗങ്ങളിലുള്ള പുസ്​തകങ്ങൾ ഈ സംരംഭത്തി​െൻറ ഭാഗമായി നൽകുമെന്ന്​ ഡി.സി ബുക്​​സ്​ അറിയിച്ചു.

കേരള ഗ്രന്ഥശാല സംഘത്തിൽ രജിസ്​റ്റർ ചെയ്ത വായനശാലകൾക്കാണ് ഈ സൗകര്യമൊരുക്കുന്നത്. ഗ്രന്ഥശാലസംഘത്തി​െൻറ താലൂക്കുതല സെക്രട്ടറിയുടെയോ പ്രസിഡൻറി​െൻറയോ സാക്ഷ്യപത്രം സമർപ്പിക്കണം. ഒപ്പം വില്ലേജ് ഓഫിസർ ഒപ്പുവെച്ച വായനശാലയുടെ വിവരങ്ങളടങ്ങിയ സാക്ഷ്യപത്രവും ഉൾപ്പെടുത്തണം. വായനശാലകൾക്കുള്ള പുസ്​തകങ്ങൾ സെപ്റ്റംബർ 30 മുതൽ വിതരണം ചെയ്യും.

അപേക്ഷ സെപ്റ്റംബർ 15ന് മുമ്പ്​ പബ്ലിക്കേഷൻ മാനേജർ, ഡി.സി ബുക്സ്​, ഡി.സി കിഴക്കേമുറി ഇടം, ഗുഡ്ഷെപ്പേർഡ് സ്​ട്രീറ്റ്, കോട്ടയം -01 വിലാസത്തിലോ  info@dcbooks.com എന്ന ഇ-മെയിലിലോ നൽകണം.

Tags:    
News Summary - DC Books Donate Books For Flooded Area Libraries -Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT