????????? ??.?? ?????? ????????????????????????????? ????? ??????????????????????? ?????????? ????????????????? ???????? ???????? ??????? ????????? ???????? ????????????? ??????? ??.???????????, ??.?. ????????????? ?????? ???????? ??????????

ആ കേസിൽ പുനത്തിൽ വെറും ഡമ്മിയായിരുന്നു –ടി.പദ്മനാഭന്‍

വടകര: പുനത്തില്‍ കുഞ്ഞബ്​ദുള്ളയും എം. മുകുന്ദനും തെരഞ്ഞെടുപ്പില്‍ നിന്നാല്‍ എന്‍െറ വോട്ട് പുനത്തിലിനെന്ന്​ ടി. പദ്​മനാഭന്‍. ഞാന്‍ കോട്ടക്കലില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ എത്തിയ ഏക എഴുത്തുകാരന്‍ പുനത്തിലാണ്. പിന്നെ, കുറെ പത്രക്കാരും. മറ്റ് എഴുത്തുകാര്‍ക്ക് ഒരുത്തന്‍ കഴിഞ്ഞുകിട്ടിയാല്‍ അതായല്ലോ എന്നാണ് ചിന്ത. ഒരിക്കല്‍ പുനത്തില്‍ സാഹിത്യത്തിലെ ഭീഷ്മപിതാമഹനെന്ന് എന്നെ വിളിച്ചു. പിന്നീട് സാഹിത്യത്തിലെ ഗുണ്ടയെന്നും വിശേഷിപ്പിച്ചു.

ഇന്ന് ആലോചിക്കുമ്പോള്‍ ഏറെ ദുഃഖിതനാണ്. അദ്ദേഹത്തിന്‍െറ ഇന്നത്തെ പതനത്തില്‍ കാരണക്കാരായവര്‍ നിരവധിയാണ്​. വടകരയില്‍ ഡി.സി ബുക്സ് പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികോത്സവത്തില്‍ എ.കെ. അബ്​ദുല്‍ ഹക്കീം എഡിറ്റ് ചെയ്ത പുനത്തില്‍ കുഞ്ഞബ്​ദുള്ളയുടെ എഴുത്തും ജീവിതവും പറയുന്ന ‘ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനത്തില്‍ മലയാളത്തിലെ ഏറ്റവും വായനക്ഷമതയുള്ള എഴുത്തുകാരനാണ്​.

ഏറ്റവും ദുഃഖകരമായ അനുഭവം,  കോഴിക്കോട്ടെ കോടതിയില്‍ എനിക്കെതിരെ നടന്ന കേസാണ്. അതിലെ അന്യായക്കാരന്‍ പുനത്തിലായിരുന്നു. അടികൊടുത്തവനും കണ്ടവനും മറക്കും. പ​ക്ഷേ, കൊണ്ടവന് മറക്കാന്‍ കഴിയില്ല. പക്ഷേ, എനിക്കറിയാം, ആ കേസില്‍ പുനത്തില്‍ വെറും ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു. പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം. പക്ഷേ, പേര് പറയുന്നില്ല. ആ കേസ് ഒത്തുതീര്‍ന്നതെന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍,  കോടതി തള്ളുകയായിരുന്നു. ഊ പുസ്തകത്തില്‍ ആത്​മവഞ്ചനയുള്ള ലേഖനമുണ്ട്. എന്നാല്‍, പുനത്തിലിന്‍െറ ഉറ്റ സുഹൃത്ത് ടി. രാജന്‍ എഴുതിയ ലേഖനം നിരവധി തവണ വായിച്ചു. ടി. രാജന്‍ അധ്യക്ഷത വഹിച്ചു. കെ.എ. ഫ്രാന്‍സിസ് പുസ്തകം ഏറ്റുവാങ്ങി. കവി വീരാന്‍കുട്ടി പുസ്തകം പരിചയപ്പെടുത്തി. കെ. ശ്രീധരന്‍, കല്‍പറ്റ നാരായണന്‍, രാജേന്ദ്രന്‍ എടത്തുംകര, കെ.വി. ശശി, ടി.പി. കൃഷ്ണദാസ്, എ.കെ. അബ്​ദുല്‍ ഹക്കീം എന്നിവര്‍ സംസാരിച്ചു.

 

Tags:    
News Summary - dc book fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT