ചേതൻ ഭഗത്തിന്‍റെ വൺ ഇന്ത്യൻ ഗേൾ മോഷണമാണെന്ന് ആരോപണം; വിൽപ്പന നിർത്തിവെച്ചു

എഴുത്തുകാരന്‍ ചേതൻ ഭഗത്തിന്‍റെ വൺ ഇന്ത്യൻ ഗേൾ മോഷണമാണെന്ന് ആരോപിച്ച് എഴുത്തുകാരി രംഗത്തെത്തിയതിനെ തുടർന്ന് വൺ ഗേളിന്‍റെ വിൽപ്പന താൽക്കാലികമായി നിർത്തിവെക്കാൻ ബംഗളുരു കോടതി വിധിച്ചു. ചേതന്‍ ഭഗതിന്‍റെ 'വണ്‍ ഇന്‍ഡ്യന്‍ ഗേള്‍'  തന്‍റെ പുസ്തകത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണമുയര്‍ത്തി നിയമ നടപടിക്കൊരുങ്ങിയത് അന്‍വിത ബാജ്‌പേയി എന്ന എഴുത്തുകാരിയാണ്.

വണ്‍ ഇന്‍ഡ്യന്‍ ഗേള്‍ എന്ന ചേതന്‍റെ പുസ്തകം വില്‍ക്കാന്‍ പാടില്ലെന്ന് ബംഗളൂരു കോടതി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി അന്‍വിത ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്. തന്റെ പുസ്തകമായ ലൈഫ്- ഓഡ്‌സ്, ആന്‍ഡ് എന്‍ഡ്‌സ് എന്ന പുസ്തകത്തില്‍ നിന്നുമുള്ള ഡ്രോയിങ് പാരലൽസ് എന്ന കഥയുടെ മോഷണമാണ്  ചേതന്‍ ഭഗതിന്‍റെ കൃതി എന്നാണ് ആരോപണം. കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ  കോപ്പിയിടിച്ചിട്ടുണ്ടെന്നും അൻവിത ആരോപിക്കുന്നു. 

2014ലെ ബംഗളൂരു ലിറ്ററി ഫെസ്റ്റിവലിന് ചേതന്‍ഭഗത് വന്നപ്പോള്‍ സമ്മാനമായി തന്റെ പുസ്തകം നല്‍കിയിരുന്നതായും അന്‍വിത പറഞ്ഞു.

Tags:    
News Summary - Chetan bagath's one indian girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT