പിടിതരാതെ ബോബ് ഡിലന്‍; വെബ്സൈറ്റില്‍ നിന്ന് നൊബേല്‍ പരാമര്‍ശം നീക്കി

വാഷിങ്ടണ്‍: നൊബേല്‍ ജേതാവ് ബോബ് ഡിലന്‍ എവിടെയെന്ന തിരച്ചിലിനിടെ അധികൃതര്‍ക്ക് ആശ്വാസമായിരുന്നു  ബോബിന്‍െറ പേരിലുള്ള വെബ്സൈറ്റ് പേജില്‍ നൊബേല്‍ ജേതാവ് എന്ന് ഉള്‍പെടുത്തിയെന്ന വാര്‍ത്ത. എന്നാല്‍, ആ പരാമര്‍ശവും നീക്കം ചെയ്തു എന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.

ബോബ് ഡിലന്‍ എന്ന പേജില്‍ തന്‍െറ പാട്ടുകളുടെ ശേഖരങ്ങള്‍ക്കൊപ്പം (ദ ലിറിക്സ്: 1961-2012) ആയിരുന്നു നൊബേല്‍ സമ്മാനത്തിനര്‍ഹനായെന്ന വിവരം ചേര്‍ത്തത്. അദ്ദേഹത്തിന്‍െറ പ്രതികരണത്തിനായി ആകാംക്ഷാപൂര്‍വം തിരഞ്ഞവര്‍ക്ക്  ‘സാഹിത്യത്തിലെ നൊബേല്‍ പുരസ്കാര ജേതാവ്’ എന്ന ഒറ്റവരി മാത്രം വായിച്ചു തൃപ്തിപ്പെടേണ്ടി വന്നു. എന്നാല്‍, അതും നീക്കിയതോടെ വീണ്ടും അങ്കലാപ്പിലായിരിക്കുകയാണ്  ആരാധക ലോകം.
കഴിഞ്ഞ വാരമാണ് സാഹിത്യത്തിലുള്ള നൊബേലിന് ബോബിനെ തിരഞ്ഞെടുത്തതായി അക്കാദമി പ്രഖ്യാപിച്ചത്.

എന്നാല്‍,  തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങള്‍  ബോബിനെ തിരയുകയായിരുന്നുവെന്ന് അക്കാദമി സെക്രട്ടറി സാറ ഡാനിയുസ് വെളിപ്പെടുത്തിയതോടെയാണ് നൊബേല്‍ ജേതാവിന്‍െറ ‘തിരോധാനം’ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.  ബോബിന്‍െറ ഏറ്റവും അടുത്ത വൃത്തങ്ങള്‍ക്കുപോലും ഇദ്ദേഹത്തെക്കുറിച്ച് വിവരമില്ല. സ്റ്റോക്ഹോമില്‍ നടക്കുന്ന പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ ബോബ്  എത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ബാക്കി.

 

Tags:    
News Summary - Bob Dylan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.