മലയാളത്തിലെ എഴുത്തുകാർ പ്രതികരിക്കുന്നില്ല –എം. മുകുന്ദന്‍

കോഴിക്കോട്: ഇടതുപക്ഷമുള്ളിടത്ത് അനീതി ഉണ്ടാകില്ളെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. ഇ.എം.എസ് മന്ത്രിസഭക്കുശേഷം പ്രതീക്ഷ നല്‍കുന്ന ഭരണമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐ കാമ്പസ് പുസ്തകവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.  സ്വാതന്ത്ര്യം കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ കീഴ്ജാതിക്കാരന്‍ നാരകയാതന അനുഭവിക്കുകയാണ്. ഒഡിഷയില്‍ ഭാര്യയുടെ മൃതദേഹവുമായി മാജി എന്ന മധ്യവയസ്കന്‍ കിലോമീറ്ററുകള്‍ നടന്നു.

കേരളത്തിലാണെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നില്ല. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ തയാറാകുന്നില്ല. സുകുമാര്‍ അഴീക്കോടിനുശേഷം പ്രതികരിക്കാന്‍ നമുക്ക് ആളില്ലാതായി. അദൃശ്യശക്തികള്‍ക്കെതിരെ എന്നും യുദ്ധം നടത്താന്‍ അഴീക്കോടിന് ആകുമായിരുന്നു. മാഷിനുശേഷം സാംസ്കാരികരംഗത്ത് ഒരു സ്തംഭനമാണ്. യുവജന സംഘടനകള്‍ മാത്രമാണ് ആകെ പ്രതികരിക്കുന്നതെന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് മുറ്റത്ത് കോളജ് മാഗസിന്‍ എഡിറ്റര്‍ അരുണ മാര്‍ക്കോസിന് പുസ്തകം നല്‍കി പുസ്തകവണ്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്ക് സി. തോമസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എം. വിജിന്‍, ടി. ആനന്ദ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി മോഹന്‍കുമാര്‍, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ലിന്‍േറാ ജോസഫ് സ്വാഗതവും പ്രസിഡന്‍റ് കെ.എം. നിനു നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.