108ാം ജന്മവാർഷിക ദിനത്തിൽ സുൽത്താന് സ്മാരകം കാത്ത് കോഴിക്കോട്ടുകാർ

വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് പറയാന്‍ കോഴിക്കോട്ടുകാര്‍ക്ക് നൂറുനാവാണ്. എന്നാല്‍, സാഹിത്യത്തിലെ ഈ ‘ബല്യ സുല്‍ത്താന്’ അര്‍ഹമായ സ്മാരകം ഇന്നും കോഴിക്കോട്ടില്ലെന്ന് അല്‍പം ലജ്ജയോടെതന്നെ പറയേണ്ടി വരും. ബഷീറിന്‍െറ 108ാം ജന്മവാര്‍ഷികമാണ് ഇന്ന് സ്മാരകം നിര്‍മിക്കുന്നതില്‍ കാര്യമായ ചലനങ്ങളൊന്നും ഇപ്പോഴുമുണ്ടായിട്ടില്ല. 50 ലക്ഷം രൂപ സ്മാരക നിര്‍മാണത്തിനായി 2008ല്‍ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും സ്ഥലം കണ്ടത്തൊത്തതാണ് തടസ്സമായത്. സ്മാരകനിര്‍മാണത്തിന് സമിതിയുടെ പേരില്‍ ഭൂമിയുണ്ടെന്ന രേഖ ലഭ്യമാക്കുകയും സമിതി രജിസ്റ്റര്‍ ചെയ്യുകയും ചെയ്താല്‍മാത്രമേ ഈ തുക വിനിയോഗിക്കാന്‍ സാധിക്കൂ. ബഷീര്‍ സ്മാരകസമിതികള്‍ക്ക് ഇതുവരെ സ്ഥലം കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല. ബഷീറിന്‍െറ ജന്മനാടായ തലയോലപ്പറമ്പില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സ്മാരകം നിര്‍മിച്ചിട്ടുണ്ടെങ്കിലും ബേപ്പൂര്‍ സുല്‍ത്താന്‍െറ പ്രിയ നഗരത്തിലാണ് ഇല്ലാത്തത്. സ്മാരകത്തിനുവേണ്ട നടപടിയെടുക്കുമെന്ന് സ്മാരക സമിതിയുടെ പുതിയ സെക്രട്ടറി കാവില്‍ പി. മാധവന്‍ പറഞ്ഞു.

സരോവരത്തിലെ മലബാര്‍ കള്‍ചറല്‍ വില്ളേജില്‍ സ്മാരകം നിര്‍മിക്കാനാണ് ആലോചന. 25ന് നടക്കുന്ന സമിതിയോഗത്തില്‍ തീരുമാനമുണ്ടാകും. ഇതുസംബന്ധിച്ച് ടൂറിസം വകുപ്പുമായി സംസാരിക്കാന്‍ മുന്‍ കലക്ടര്‍ കെ.വി. മോഹന്‍കുമാറിനെ ചുമതലപ്പെടുത്തി. സാഹിത്യത്തെ പരിപോഷിപ്പിക്കാനും ഗവേഷണം നടത്താനുമുള്ള ഇടമായിരിക്കും സ്മാരകമെന്ന് അദ്ദേഹം പറഞ്ഞു. ബഷീറിന് കോഴിക്കോട് ഒരു സ്മാരകം ഉണ്ടാകുകയെന്നത് സാഹിത്യപ്രേമികളുടെയും നാടിന്‍െറയും മുഴുവന്‍ ആവശ്യമാണെന്ന് ബഷീറിന്‍െറ മകന്‍ അനീസ് ബഷീര്‍ പറഞ്ഞു. ബഷീര്‍ വിടപറഞ്ഞിട്ട് 22 വര്‍ഷം കഴിഞ്ഞു. പണം കൈയിലുണ്ടായിട്ടും സ്മാരകം നിര്‍മിക്കാന്‍ സാധിക്കാത്തത് ദു$ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

2006ലെ സര്‍ക്കാറാണ് ബഷീര്‍ സ്മാരകത്തിനുവേണ്ടി തീരുമാനമെടുത്തത്. 2008ലെ ബജറ്റില്‍ ഡോ. തോമസ് ഐസക് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയും ആദ്യ ഗഡുവായി 50 ലക്ഷം രൂപയും വകയിരുത്തി. കോര്‍പറേഷന്‍ പരിധിയിലുള്ള നിരവധി സ്ഥലങ്ങള്‍ നോക്കിയെങ്കിലും അനുയോജ്യമല്ലാത്തതിനാല്‍ ഒഴിവാക്കേണ്ടിവന്നു. അശോകപുരത്ത് ജവഹര്‍ നഗറില്‍ ഒരേക്കര്‍ സ്ഥലമനുവദിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചെങ്കിലും നാട്ടുകാര്‍ എതിര്‍ത്തതോടെ അതും മുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.