കൊളംബോ: ഡി.എസ്.സി ദക്ഷിണേഷ്യന്‍ സാഹിത്യ അവാര്‍ഡ് ഇന്ത്യന്‍ സാഹിത്യകാരിയായ അനുരാധ റോയിക്ക്. 50,000 ഡോളറും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാലി സാഹിത്യോത്സവത്തോടനുബന്ധിച്ച് ശ്രീലങ്കയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയാണ് സമ്മാനിച്ചത്. അനുരാധയുടെ ‘സ്ളീപിങ് ഓണ്‍ ജൂപിറ്റര്‍’ എന്ന കൃതിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
യു.കെ, യു.എസ്, കാനഡ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 74 അപേക്ഷകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. മലയാളിയായ കെ.ആര്‍. മീര, യു.കെയിലെ ഇന്ത്യന്‍ വംശജനായ അഖില്‍ ശര്‍മ, മീര്‍സാ വഹീദ്, നീല്‍ മുഖര്‍ജി, രാജ്കമല്‍ ഷാ തുടങ്ങിയ ആറ് സാഹിത്യകാരന്മാരുടെ കൃതികളാണ് അവസാന ചുരുക്കപ്പട്ടികയില്‍ ഇടംനേടിയിരുന്നത്. മീരയുടെ ആരാച്ചാറിന്‍െറ ഇംഗ്ളീഷ് പരിഭാഷയായ ഹാങ്വുമണ്‍ ആണ് മത്സരരംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.