വേറിട്ട കാഴ്ചയായി ഡി.സിയുടെ കാറും കവിതയൂറും ടീഷര്‍ട്ടുകളും

കോഴിക്കോട്: കേരള സാഹിത്യോത്സവത്തില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ഡി.സി. കിഴക്കേമുറി വര്‍ഷങ്ങളോളം ഉപയോഗിച്ച അംബാസഡര്‍ കാറും. കേരള ലിറ്ററേചര്‍ ഫെസ്റ്റിവല്‍ എന്നതിന്റെ ചുരുക്കപ്പേരായ കെ.എല്‍.എഫ് 2016 എന്നാണ് കാറിന് നമ്പറിട്ടിരിക്കുന്നത്. പലവര്‍ണങ്ങളില്‍ വിരിയുന്ന സാഹിത്യവസന്തത്തിന്റെ പ്രതീകമായി ഏഴു വര്‍ണങ്ങളില്‍ വിരിയുന്ന ചിത്രങ്ങളാണ് കാറില്‍ അലങ്കരിച്ചിരിക്കുന്നത്. കോട്ടയം സ്വദേശി വിവേകാണ് കാര്‍ ഡിെസെന്‍ ചെയ്തത്. സാഹിത്യകാരുടെ വാക്യങ്ങള്‍ എഴുതിയ ടീഷര്‍ട്ടുകളാണ് മറ്റൊരു കൗതുകം.

ഒ.വി. വിജയന്‍, െവെക്കം മുഹമ്മദ് ബഷീര്‍, കുഞ്ഞുണ്ണി മാസ്റ്റര്‍ എന്നിവരുടെ മാസ്റ്റര്‍പീസുകളാണ് ടീഷര്‍ട്ടുകളില്‍ ഉള്ളത്. പുതുമയോടൊപ്പം എഴുത്തുകാരുടെ വാചകങ്ങള്‍ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം നടത്തിയതെന്ന് സംഘാടകര്‍ പറയുന്നു. എഴുത്തുകാരുടെ അപൂര്‍വ ഫോട്ടോകള്‍, ചര്‍ച്ചാ ഇരിപ്പിടങ്ങള്‍, കോഫി ഷോപ്പുകള്‍ തുടങ്ങിയവയും വേദിക്ക് സമീപം സജ്ജീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT