പുതിയ തലമുറയുടെ പ്രശ്നങ്ങൾ നമുക്ക് അപരിചിതം: മധുപാല്‍

പുതിയ തലമുറയുടെ പ്രശ്‌നങ്ങളും ബന്ധങ്ങളുടെ രീതികളും നമുക്ക് അപരിചിതമാണെന്ന് നടനും സംവിധായകനുമായ മധുപാല്‍. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ സംഗീത ശ്രീനിവാസന്‍റെ ആസിഡ് എന്ന നോവല്‍ പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ലോകത്തിന്‍റെ കഥപറയാനുള്ള ധീരമായ ശ്രമമാണ് ആസിഡ് എന്ന നോവല്‍. ന്യൂജന്‍ ഭാഷയും ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയും തിരിച്ചറിഞ്ഞ് രചിച്ച നോവൽ. മനുഷ്യരുടെ വലിയ ബന്ധങ്ങളുടെ ലോകത്തെ അടയാളപ്പെടുത്തുന്ന നോവലാണ് ആസിഡെന്നും മധുപാല്‍ പറഞ്ഞു.

നോവലിസ്്റ്റ് ലതാ ലക്ഷ്മി പുസ്തകം ഏറ്റുവാങ്ങി. അടക്കത്തിന്‍റെയല്ല പടക്കത്തിന്‍റെ കലയാണ് സംഗീത ശ്രീനിവാസന്‍റെ നോവലെന്ന് നിരൂപകനായ കെ.സി നാരായണന്‍ പറഞ്ഞു. സംഗീത ശ്രീനിവാസന്‍ ആഖ്യാനത്തില്‍ ഹാസ്യത്തിന്‍റെ പടക്കം പൊട്ടിക്കുകയാണെന്നും കെ.സി നാരായണന്‍ പറഞ്ഞു. ചടങ്ങില്‍ എ.വി.ശ്രീകുമാര്‍, സംഗീത ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.