കേരള പന്തിരുകുലം ആര്‍ട്സ് അക്കാദമി സാഹിത്യ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു

പാലക്കാട്: തൃശൂര്‍ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള പന്തിരുകുലം ആര്‍ട്സ് അക്കാദമിയുടെ സംസ്ഥാനതല സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു.
നിര്‍മലാ സുദര്‍ശന്‍, ശശി ആനന്ദപുരം (കഥ), സി.ജെ. സുധര്‍മ, ജോയി വഴയില്‍ (കവിത), അഡ്വ. എ. നസീറ, ജോണ്‍ കോല്യാവ് (നോവല്‍), കിണാവല്ലൂര്‍ ശശിധരന്‍ (ജീവചരിത്രം), എന്‍. സ്മിത (ബാലസാഹിത്യം), സേവ്യര്‍ പുല്‍പ്പാട്ട് (നാടകം) എ. സജീവന്‍ (നിരൂപണം), കെ. സത്യകന്‍ (വൈജ്ഞാനിക സാഹിത്യം), എന്‍. വിജയമോഹനന്‍ (പത്രപ്രവര്‍ത്തനം) എന്നിവരാണ് പുരസ്കാര ജേതാക്കള്‍. 5001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡിസംബറില്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പി.സി. രവി പുതുക്കാട്, കണ്‍വീനര്‍ എം.എ. മോഹനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.