കോഴിക്കോട്: ‘നല്ളോണം വായിച്ചോണം’ എന്ന ആഹ്വാനവുമായി നഗരം നീളെ ഓണം പുസ്തകമേളകള്‍. ചെറുതും വലുതുമായി ഒരു ഡസനോളം പുസ്തകമേളകളാണ് നഗരത്തില്‍ പല ഭാഗത്തായി നടക്കുന്നത്. 10 മുതല്‍ 60 ശതമാനം വരെ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ ഏതാണ്ടെല്ലാ പുസ്തകക്കടകളിലും പുസ്തകോത്സവങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ശമ്പളക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന കാലത്ത് പുസ്തകം വാങ്ങാന്‍ കൂടുതല്‍ പേരത്തെുമെന്നതാണ് ഓണത്തോടനുബന്ധിച്ച് മറ്റ് മേളകളെപ്പോലെ പുസ്തകോത്സവങ്ങളും വ്യാപകമാകാന്‍ കാരണം. മിക്ക മേളകളിലും നല്ല കച്ചവടം നടക്കുന്നുമുണ്ട്.
മിക്ക പ്രസാധകരുടെയും പുസ്തകങ്ങള്‍ എല്ലാ മേളകളിലും ലഭിക്കുമെന്നതും പുസ്തകപ്രേമികള്‍ക്ക് അനുഗ്രഹമാണ്. മുതലക്കുളം മൈതാനിയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പുസ്തകോത്സവത്തില്‍ നല്ല തിരക്കാണ്. പരിഷത്തിന്‍െറ പുസ്തകങ്ങള്‍ക്കൊപ്പം ചൂടാറാപ്പെട്ടി, സോപ്പുനിര്‍മാണ കിറ്റ് തുടങ്ങിയവയും ലഭ്യം. എം.എം. അലി റോഡില്‍ എന്‍.ബി.എസ് ഷോറൂമില്‍ പുസ്തകമേളയിലും നല്ല തിരക്കുണ്ട്.
മാനാഞ്ചിറ ഡി.ടി.പി.സി അങ്കണത്തില്‍ ഒലിവ് പുസ്തക മേള നടക്കുന്നു. മാവൂര്‍ റോഡില്‍ പ്രഭാത് ബുക്സ്, മാവൂര്‍ റോഡ് വചനം ബുക്ഹൗസ് എന്നിവിടങ്ങളിലും പുസ്തകമേളകളാണ്.
ആര്‍.പി മാളിലെ ഡി.സി ബുക്സില്‍ പെന്‍ഗ്വിന്‍ ബുക്ഫെസ്റ്റും നടക്കാവ് വണ്ടിപ്പേട്ടക്ക് സമീപം ‘ഇന്‍സൈറ്റ് പബ്ളിക്’ പുസ്തകമേളയും നടക്കുന്നു. പുസ്തകക്കടകളില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഓണപ്പതിപ്പുകള്‍ ചോദിച്ചത്തെുന്നവരും നിരവധിയാണ്. തിരുവോണത്തലേന്ന് അവസാനിപ്പിക്കുംവിധമാണ് പുസ്തകമേളകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.