കലാകാരനാകാന്‍ അത്ര ബുദ്ധിയൊന്നും വേണ്ടായെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കലാകാരനാകാന്‍ അത്ര ബുദ്ധിയൊന്നും  വേണ്ടായെന്ന് ചലചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാധാകൃഷ്ണന്‍ ചെറുവല്ലി രചിച്ച് ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച’മധ്യ ദേശത്തെ ചരിത്രപഥങ്ങള്‍’ എന്ന പുസ്തകത്തിന്‍െറ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അതിബുദ്ധിമാന്‍മാര്‍ ശ്രമിക്കുന്നത് കലാകാരന്‍ ആകാനല്ളെന്നും ഡോക്ടര്‍മാരും ഇഞ്ചിനീയര്‍മാരും ആകാനാണെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കുന്ന കൊമ്പ് മുറിച്ച കാളിദാസന്‍െറ പിന്‍തലമുറക്കാരായത് കൊണ്ടാകാ കലാകാരന്‍മാര്‍ക്ക് ബുദ്ധി കുറഞ്ഞതെന്നും അടൂര്‍ നര്‍മ്മരൂപേണ പറഞ്ഞു. യാത്രാ എന്നത് കാല്‍പ്പനികമായ അനുഭവമാണെന്നും യാത്രകള്‍ പുതിയ പ്രകൃതിയെയും നദികളെയും വൃക്ഷങ്ങളെയും കാലാവസ്ഥയെയും നമുക്ക് പരിചയപ്പെടുത്തി തരുന്നതായും അടൂര്‍ പറഞ്ഞു. ചടങ്ങില്‍ ഡോ. ജയദേവദാസ് അദ്ധ്യക്ഷത വഹിച്ചു. പുസ്തകം കെ.ഇ.എന്‍ കുഞ്ഞഹമ്മദ് സ്വീകരിച്ചു. കേരള സെക്രട്ടറിയേറ്റ് എംപ്ളോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറികെ. ഉമ്മന്‍, എസ്.എഫ്.ഐ സംസ്ഥാന പ്രസിഷന്‍റ് ഷിജുഖാന്‍ എന്നിവര്‍ സംസാരിച്ചു. വി.കെ ജോസഫ് സ്വാഗതവും രാധാകൃഷ്ണന്‍ ചെറുവല്ലി നന്ദി പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT