എം.ടിയുടെ കഥാസമാഹാരം കന്നടയില്‍ പുറത്തിറങ്ങുന്നു

ബംഗളൂരു: എം.ടി. വാസുദേവന്‍ നായരുടെ എട്ട് കഥകളുടെ സമാഹാരം കന്നട ഭാഷയില്‍ പുറത്തിറങ്ങുന്നു. ‘എം.ടി. വാസുദേവന്‍ നായര്‍: മലയാളം കഥെകളു’ എന്ന പേരില്‍ മലയാളിയായ കെ.കെ. ഗംഗാധരനാണ് കഥകള്‍ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഒക്ടോബര്‍ ആറിന് രാവിലെ 10.30 ന് ബസവനഗുഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വേള്‍ഡ് കള്‍ചറില്‍ പുസ്തകത്തിന്‍െറ പ്രകാശനം കന്നട കവി ഡോ. എച്ച്.എസ്. വെങ്കിടേഷ മൂര്‍ത്തി നിര്‍വഹിക്കും. ബംഗളൂരുവിലെ  അങ്കിത ബുക്സാണ് പ്രസാധകര്‍.

വാനപ്രസ്ഥം, അയല്‍ക്കാര്‍, വളര്‍ത്തുമൃഗങ്ങള്‍, നീലക്കടലാസ്, ഷെര്‍ലോക്, ശിലാലിഖിതം, കടുകണ്ണാവ: ഒരു യാത്രാകുറിപ്പ്, കല്‍പാന്തം എന്നീ കഥകളടങ്ങിയതാണ് സമാഹാരം. കന്നടയില്‍ കഥകളുടെ പേര് വാനപ്രസ്ഥ, നെരെമനെ, സാക്കു പ്രാണികളു, നീലി കാഗദ, ശിലാലിഖിത, കടുകണ്ണാവ: ഒന്തു പ്രവാസി ടിപ്പണി, യുഗാന്ത എന്നിങ്ങനെയാണ്.  കാസര്‍കോട് കോട്ടൂര്‍ പാത്തനടുക്കം സ്വദേശിയായ ഗംഗാധരന്‍, കമല സുരയ്യയുടേത് ഉള്‍പ്പെടെ വിവിധ കഥകള്‍  കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

എം.ടി, കമല സുരയ്യ, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് കന്നടയില്‍ ഏറെ വായനക്കാരുണ്ടെന്ന് ഗംഗാധരന്‍ പറയുന്നു. ബംഗളൂരു സര്‍വകലാശാലയുടെ ബി.എ കന്നട അവസാന വര്‍ഷ പാഠപുസ്തകത്തിലെ ‘ഭാരതീയ സാഹിത്യം’ വിഷയത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘ജന്മദിനം’ എന്ന കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗംഗാധരനാണ് ഇത് പരിഭാഷപ്പെടുത്തിയത്.  കമല സുരയ്യയുടെ രചനകള്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ്   ഗംഗാധരന്‍. 245 കഥകളില്‍ 101 എണ്ണത്തിന്‍െറ രചന പൂര്‍ത്തിയായി. രണ്ട് വാല്യങ്ങളായാണ് സുരയ്യയുടെ കഥകള്‍ കന്നട ഭാഷയില്‍ പുറത്തിറക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT