നമ്മുടെ മലയാളം അഭിമാനത്തിന്‍െറ നിറവില്‍. പുതുതലമുറ ആഗംലേയത്തിന്‍െറ പിന്നാലെ പായുമ്പോഴും വര്‍ത്തമാനങ്ങളില്‍പ്പോലും മലയാളം ഒഴിക്കപ്പെടുകയും ചെയ്യുന്ന ഒരുകാലത്ത് എന്തിന് ന്യൂജനറേഷന്‍കാരുടെ സിനിമകളില്‍നിന്നുപോലും പുറത്താകുന്ന ഒരു ഭാഷയ്ക്ക് ഇപ്പോള്‍ ആഹ്ളാദത്തിന്‍െറ നിറവാണ്. നാം കാത്തുകാത്തിരുന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നു. മലയാളത്തിന് ശ്രേഷ്ഠ പദവി ലഭിച്ചിരിക്കുന്നു. സ്വന്തം ഭാഷയെ ചവിട്ടിമെതിക്കുന്ന ചില മലയാളികള്‍ക്കെങ്കിലും ഇത് പുനര്‍ചിന്തനത്തിനുള്ള സമയമാണ്. എത്രയോ പുരാതനമാണ് നമ്മുടെ ഭാഷയെന്നും ഒരു വലിയ സംസ്കാരത്തിന്‍െറ മടിത്തട്ടാണ് നമ്മുടെ മാതൃഭാഷയെന്നും ഭാരതം പ്രഖ്യാപിച്ചിരിക്കുന്നു. അതിന്‍െറ നിറവും നിലാവും ഇനിഎ വരുന്ന മലയാളി തലമുറകള്‍ക്കും ഗുണകരമാകും. തീര്‍ച്ച. നമുക്ക് നമ്മുടെ അരുമമലയാളത്തിലേക്ക് മടങ്ങാം. അതിന്‍െറ നിര്‍വൃതി ഏറ്റുവാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.