കുഞ്ഞുണ്ണി മാഷിന് 86 ാം പിറന്നാള്‍....

മലയാളത്തിലെ കുട്ടികള്‍ക്ക് എന്നെന്നും ഓര്‍ക്കാനുള്ള മിഠായി കവിതകള്‍ രചിച്ച കുഞ്ഞുണ്ണിമാഷിന്‍റ 86 ാം പിറന്നാളാണ് ഇന്ന്. ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ച അദ്ദേഹത്തിന്‍റ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമുക്ക് ശിരസ് കുനിക്കാം...ഞായപ്പിള്ള ഇല്ലത്തെ നീലകണ്ഡ മൂസത്തിന്‍െറയും അതിയാരത്ത് നാരായണി അമ്മയുടെയും മകനായി 1927 മെയ് 10 നായിരുന്നു ജനനം. ചേളാരി ഹൈസ്കൂളില്‍ അദ്ധ്യാപകനായി തന്‍െറ ഒൗദ്യോഗിക ജീവിതം തുടങ്ങിയ കുഞ്ഞുണ്ണിമാഷ് കുട്ടികള്‍ക്ക് വേണ്ടി രചിച്ച കവിതകളുടെ ലോകം ഗുണപാഠങ്ങളുടെ നിറവായിരുന്നു.

ചില കവിതകള്‍ കാണൂ...

ഞാന്‍ (കുഞ്ഞുണ്ണിമാഷ്)
കു കഴിഞ്ഞാല്‍ ഞ്ഞ
ഞ്ഞു കഴിഞ്ഞാല്‍ ണ്ണി
കുവും ഞ്ഞുണ്ണിയും കഴിഞ്ഞാല്‍ കുഞ്ഞുണ്ണി

ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കുപറയാനിത്തിരിയേ
വിഷയയമുള്ളൂ
അതുപറയാനിത്തിരിയേ
വാക്കുംവേണ്ട

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ട് രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്ക് രസിക്കുന്നൊരു
കവിയായിട്ട് മരിക്കാന്‍...

പൂച്ച നല്ല പൂച്ച 
വൃത്തിയുള്ള പൂച്ച
പാല്‍ വെച്ച പാത്രം
വൃത്തിയാക്കി വെച്ചു

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT