മലയാള കഥയും കവിതയും കാലങ്ങളിലൂടെ, മലയാള കഥ കാലങ്ങളിലൂടെ എന്ന പേരിലുള്ള രണ്ട് പുസ്തകങ്ങള്‍ ഹരിതം ബുക്സ് പുറത്തിറക്കുന്നു. കവിതയുടെയും കഥയുടെയും പൂര്‍വസൂരികളില്‍നിന്ന് ആരംഭിച്ച് ഇങ്ങത്തേലയ്ക്കലുള്ള ഇളംമുറക്കാരെക്കൂടി അടയാളപ്പെടുത്തുന്ന രണ്ടുപുസ്തകങ്ങള്‍. ആയിരത്തഞ്ഞൂറോളം പേജുകളില്‍ മൂന്ന് വാള്യങ്ങളില്‍ രൂപപ്പെടുന്ന ഈ ബ്രഹത് ഗ്രന്ഥങ്ങളില്‍ ഓരോ കവി-കഥാകൃത്തുക്കളെ കുറിച്ചും മൂന്നുപേജെങ്കിലും വരുന്ന നിരൂപണങ്ങള്‍ ഉണ്ടായിരിക്കും.
ഈ പുസ്തകത്തിലേക്ക് ആവശ്യമായ നിരൂപണങ്ങള്‍\പഠനങ്ങള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് പ്രതാപന്‍ തായാട്ട്, ഹരിതം ബുക്സ്, മാവൂര്‍ റോഡ്, കോഴിക്കോട്-673004 എന്ന വിലാസത്തിലോ 09846558989 എന്ന നമ്പരിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.