തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റ 2012ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തില്‍ പി.പി. രാമചന്ദ്രന്‍ രചിച്ച ‘പാതാള’വും കവിത വിഭാഗത്തില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ രചിച്ച ‘രാപ്പാടി’യും ശാസ്ത്ര വിഭാഗത്തില്‍ ഡോ. അബ്ദുല്ല പാലേരി രചിച്ച ‘വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം’ എന്ന പുസ്തകവും വൈജ്ഞാനിക വിഭാഗത്തില്‍ എന്‍.പി. ഹാഫിസ് മുഹമ്മദ് രചിച്ച ‘കുട്ടിപ്പട്ടാളത്തിന്‍െറ കേരള പര്യടന’വും പുരസ്കാരത്തിന് അര്‍ഹമായി.
മന്ത്രി കെ.സി. ജോസഫ് വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജീവചരിത്ര വിഭാഗത്തില്‍ പ്രഫ. എം.കെ. സാനു എഴുതിയ ‘ശ്രീനാരായണ ഗുരു’വിനും വിവര്‍ത്തന വിഭാഗത്തില്‍ ഭവാനി ചീരാത്ത് രാജഗോപാലന്‍ വിവര്‍ത്തനം ചെയ്ത ‘ഗോസായിപ്പറമ്പിലെ ഭൂതം’ എന്ന നോവലിനുമാണ് പുരസ്കാരം.
മറ്റ് അവാര്‍ഡുകള്‍: പുസ്തക ചിത്രീകരണം ടി.ആര്‍. രാജേഷ് (കൊറ്റിയും കൊതുകും മരങ്കൊത്തിയും ഉപ്പുവിറ്റ കഥ), ചിത്രപുസ്തകം -ജയേന്ദ്രന്‍ (‘കുട്ടികള്‍ക്കുള്ള 21 നാടന്‍പാട്ടുകള്‍), രൂപകല്‍പന -പ്രദീപ് പി (മാനത്തെ കാഴ്ചകള്‍). യോഗ്യമായ നാടകം ലഭിക്കാത്തതിനാല്‍ ഈ വിഭാഗത്തില്‍ അവാര്‍ഡില്ല. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാര്‍ഡും. വാര്‍ത്താസമ്മേളനത്തില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. നെടുമുടി ഹരികുമാറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.