മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന ഈ ജീവിതം ഇനി പുസ്തകത്താളുകളിൽ

ദോഹ: 'നിലാച്ചോര്‍' എന്ന പുസ്തകത്തിന്‍െറ മൂന്നാംപതിപ്പിന്‍െറ പ്രകാശനം വിത്യസ്തയുള്ള ഒരു ചടങ്ങായിരുന്നു. പ്രകാശനത്തിന് സാക്ഷിയായി  പുസ്തകത്തിന്‍െറ രചയിതാവും പുസ്തകത്തിലെ പ്രധാന കഥാപാത്രവും ഉണ്ടായിരുന്നു എന്നത് മാത്രമല്ല മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു സ്ത്രീയുടെ അതിമഹത്തായ ഗാഥയും ഇതോടൊപ്പം അനാവൃതമാകുകയായിരുന്നു.  

ഉമാപ്രേമന്‍ എന്ന മനുഷ്യനന്‍മയുടെ ഉറവിടത്തെ കുറിച്ചുള്ള ജീവചരിത്ര നോവലിന്‍െറ മൂന്നാം പതിപ്പായിരുന്നു പുറത്തിറങ്ങിയത്. ഉമാപ്രേമനെക്കുറിച്ചറിഞ്ഞപ്പോള്‍ സദസിലും ചലനങ്ങളുണ്ടായി. ചിലര്‍ കയ്യടിച്ചു. മറ്റ് ചിലരുടെ കണ്ണുനനഞ്ഞു. ചടങ്ങ് തീര്‍ന്നപ്പോള്‍ ഏവരും പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ഉമാപ്രേമനെ പരിചയപ്പെടാനുള്ള തിരക്കായി.  ഒപ്പം പുസ്തകത്തിന്‍െറ രചയിതാവായ ഷാബു കിളിത്തട്ടിനെ അഭിനന്ദിക്കാനും.

1970 ല്‍ കോയമ്പത്തൂരില്‍ ജനിച്ച ഉമാപ്രേമന്‍ എന്ന സാധാരണക്കാരിയുടെ ജീവിതം വിസ്മയിപ്പിക്കുന്നതാണ്. അവര്‍ രാജ്യം മുഴുവന്‍ സന്ദര്‍ശിച്ചശേഷം ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ച് 1997 ല്‍ തൃശൂര്‍ ജില്ലയില്‍  ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ സ്ഥാപിച്ചു.  1999 ല്‍  വൃക്ക ദാനം ചെയ്തു.  ശാന്തി സെന്‍റര്‍ വഴി രണ്ടുലക്ഷത്തില്‍പ്പരം ഡയാലിസുകളും നടത്തി. നൂറിലധികം മെഡിക്കല്‍ ക്യാമ്പുകളും 680 വൃക്ക മാറ്റിവെക്കലുകളും  20500 ഹൃദയ ശസ്ത്രകിയകള്‍  നടത്താനും ഉള്ള ഭാരിച്ച സാമ്പത്തികം കണ്ടത്തൊന്‍ നേതൃത്വം നല്‍കി. അട്ടപ്പാടിയില്‍  ട്രൈബല്‍ വെല്‍ഫെയര്‍ പ്രൊജക്ട് രൂപവല്‍ക്കരിച്ച് അവിടെ തന്‍െറ പ്രവര്‍ത്തനം കേന്ദ്രീകരിച്ച ഉമാപ്രേമന്‍െറ ജീവിതം മനുഷ്യജീവികളുടെ കണ്ണുനീര്‍ തുടക്കാനുള്ളതായിരുന്നു. തോല്‍ക്കാത്ത സമര മനസിന്‍െറ ഉടമ എന്ന നിലയിലും ആ വാക്കും പ്രവൃത്തിയും ഉയര്‍ന്നുനില്‍ക്കുന്നു. ഈ ജീവിതകഥയാണ് പുസ്തകത്തെ വായനക്കാര്‍ക്കിടയില്‍ പ്രിയമാക്കിയത്.

പുസ്തകത്തിന്‍െറ ആദ്യ പുസ്തക പ്രകാശനം ഷാര്‍ജ പുസ്തകോല്‍സവ വേദിയില്‍ വെച്ചായിരുന്നു. മൂന്നാം പതിപ്പിന് വേദി ഒരുങ്ങിയപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഉമാപ്രേമന്‍ എത്തിയത് കേരളത്തില്‍ നിന്നും പുസ്തകം എഴുതിയ ഷിബു കിളിത്തട്ടില്‍ എത്തിയത് ദുബായില്‍ നിന്നും ആയിരുന്നു. പുസ്തകം പുറത്തിറക്കിയത് കൈരളി ബുക്സാണ്.‘കൃഷിയിടം ഖത്തര്‍’ വാര്‍ഷിക സംഗമത്തിന്‍െറ ഭാഗമായാണ് പുസ്തക പ്രകാശനവും നടന്നത്.

Tags:    
News Summary - uma preman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.