പരീക്ഷാ പേടിയകറ്റാനുള്ള തന്ത്രങ്ങളുമായി മോദി

ന്യൂഡൽഹി: പരീക്ഷാപേടിയകറ്റാനുള്ള തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുസ്തകമെത്തുന്നു. എക്സാം വാരിയേഴ്സ് എന്ന് പേരിട്ട പുസ്തകം കുട്ടികളേയും അധ്യാപകരേയും രക്ഷിതാക്കളേയുമാണ് അഭിസംബോധന ചെയ്യുന്നത്. തന്‍റെ കുട്ടിക്കാലത്തെ ഓർമകളും ജീവിതാനുഭവങ്ങളാണ് മോദി പുസ്തകത്തിൽ വിവരിക്കുന്നത്. പരീക്ഷയെ താൻ എങ്ങനെ നേരിട്ടുവെന്നും പുസ്തകത്തിൽ മോദി വിശദീകരിക്കുന്നു. ഇതേ വിഷയത്തെക്കുറിച്ച് മൻ കീ ബാത്തിലും മോദി സംസാരിച്ചിരുന്നു.

സ്കൂളിലെ നടകത്തിൽ പങ്കെടുത്തപ്പോൾ സംഭവിച്ചത്

നാം ചെയ്യുന്ന കാര്യങ്ങളെ ശരിയായി വിലയിരുത്തുക എന്നത് പ്രധാന കാര്യമാണെന്ന് മോദി പറ‍യുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ച കാര്യം പറഞ്ഞാണ് മോദി ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. "പരിശീലനത്തിനിടെ ഒരു ഡയലോഗ് എനിക്ക് ശരിയായി പറയാൻ പറ്റിയിരുന്നില്ല. ഒടുവിൽ ഇങ്ങനെയാണ് ഡയലോഗ് പറയുന്നതെങ്കിൽ തനിക്ക്  സംവിധാനം ചെയ്യാൻ പറ്റില്ലെന്ന് സംവിധായകൻ ക്ഷമ നശിച്ച് പറഞ്ഞു. പക്ഷെ അത് തിരുത്താൻ ഞാൻ ഒരുക്കമായിരുന്നില്ല. ശരിയായ രീതിയിൽ തന്നെയാണ് ഡയലോഗ് പറയുന്നത് എന്നായിരുന്നു എന്‍റെ വിചാരം.ഞാൻ ചെയ്യേണ്ട റോൾ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് ചെയ്തു കാണിക്കാൻ പിറ്റേന്ന് സംവിധായകനോട് ഞാൻ ആവശ്യപ്പെട്ടു. അയാൾ അത് ചെയ്ത നിമിഷം തന്നെ എനിക്ക് മനസ്സിലായി തെറ്റെന്താണെന്ന്. ആ തെറ്റ് ശരിയാക്കാനും കഴിഞ്ഞു"

2012ലെ തെരഞ്ഞെടുപ്പ് എന്നെ പഠിപ്പിച്ചത്

പരീക്ഷ കഴിഞ്ഞാൽ പിന്നെ ആ ഉത്തരക്കടലാസിനെ ഓർത്ത് വ്യാകുലപ്പെടുന്നതിൽ അർഥമില്ലെന്ന് കുട്ടികളോട് മോദി പറയുന്നു. "നിങ്ങളുടെ ഉത്തരക്കടലാസുകൾ പോലെത്തന്നെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം 2012 തെരഞ്ഞെടുപ്പ് ഫലവും. പക്ഷെ വോട്ടിങ് കഴിഞ്ഞ ഉടൻ തന്നെ ഞാൻ എന്‍റെ മറ്റ് ജോലികളിലേക്ക് തിരിച്ചുപോയി. ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്‍റെ ഒരുക്കങ്ങൾ വീക്ഷിക്കാനായിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഞാൻ ആദ്യം പോയത്. എന്നെ സംബന്ധിച്ചിടത്തോളം വോട്ടുകൾ എന്നാൽ നിങ്ങളുടെ ഉത്തരക്കടലാസുകൾ പോലെത്തെന്നെ വൺ വേ ടിക്കറ്റ് ആയിരുന്നു."

മീറ്റിങ്ങുകളിൽ ഫോണിനോട് നോ..

ഒരു കാര്യം ചെയ്യുമ്പോൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. "യോഗങ്ങളിൽ പങ്കെടുക്കമ്പോൾ ഒരിക്കലും മൊബൈൽ ഫോണോ മറ്റ് ഗാഡ്ജറ്റുകളോ ഞാൻ ഉപയോഗിക്കാറില്ല. ഒരാളെ മാത്രമാണ് കാണുന്നതെങ്കിൽ പോലും ആ സംസാരത്തിൽ മാത്രമായിരിക്കും ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവയെ കാത്തിരിക്കാൻ അനുവദിക്കും."

Tags:    
News Summary - PM Shares Childhood Anecdotes in His Latest Book 'Exam Warriors-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.