???? ??????????? ???????????? ??.??.???, ?????? ???????, ??.?? ???? ??????

വാസ്കോ ഡ ഗാമ കാപ്പാട് കാലുകുത്തിയിട്ടില്ല–എം.ജി.എസ്

കോഴിക്കോട്: നമ്മുടെ ചരിത്ര പുസ്തകങ്ങളിൽ പറയുന്നതുപോലെ വാസ്കോ ഡ ഗാമ കാപ്പാട് കാലുകുത്തിയിട്ടില്ലെന്ന് ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍. പോർച്ചുഗീസ് രാജാക്കൻമാരുടെ ചരിത്രത്തിൽ എവിടെയും ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. കാപ്പാട് അന്ന് തുറമുഖം ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ഇപ്പോഴും ഇല്ല. കാപ്പാടാണ് ഗാമ വന്നിറങ്ങിയതെന്ന് കരുതി സർക്കാർ അവിടെ സ്മാരകം തീർത്തിട്ടുണ്ട്. എന്നാൽ വാസ്കോ ഡ ഗാമ യഥാർഥത്തിൽ വന്നത്  പന്തലായനിയിലായിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍’ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു എം.ജി.എസ്.

സാഹിത്യ അക്കാദമി വിവരമില്ലാത്ത സാഹിത്യകാരന്മാരെ തെരഞ്ഞെടുത്ത് പുസ്തകങ്ങളെഴുതിക്കുന്നുവെന്ന് എം.ജി.എസ് പറഞ്ഞു. കേരളചരിത്രത്തെ കുറിച്ച് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ ഭൂരിഭാഗവും സത്യമല്ല. 

കേരളത്തെക്കുറിച്ച് നമ്മള്‍ അറിയാതെപോയ കാര്യങ്ങള്‍ അനവധിയാണ്. വാസ്കോഡഗാമ, ടിപ്പു എന്നിവരുടെ കടന്നുവരവ് ഉള്‍പ്പെടെ മലയാളികള്‍ അറിഞ്ഞുവെച്ചിരിക്കുന്ന പല കാര്യങ്ങളും തിരുത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ആര്‍. രാഘവവാര്യരും ചര്‍ച്ചയില്‍ പങ്കെടുത്തു. പി.അബ്ദുല്‍ ലത്തീഫ് മോഡറേറ്ററായി.

Tags:    
News Summary - M.G.S Narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.