മാർക് ട്വയിനെന്ന അക്ഷര നക്ഷത്രം

‘ഹാലിയുടെ വാല്‍നക്ഷത്രത്തി’നൊപ്പും ഭൂമിയില്‍ പിറന്നുവീണ സാഹിത്യനക്ഷത്രമാണ് മാര്‍ക് ട്വയിന്‍. 1835 നവംബര്‍ 20ന് മാര്‍ക് ട്വയിനിന്‍െറ ജനനസമയത്ത് ഹാലിയുടെ വാല്‍നക്ഷത്രം ഭൂമിയില്‍ നിന്ന് ദൃശ്യമായിരുന്നു. അതിനാല്‍ വാല്‍നക്ഷത്രത്തിനൊപ്പം ഭൂമിയിലേക്ക് വന്ന താന്‍ ഒരു വാല്‍നക്ഷത്രത്തിനൊപ്പം തന്നെ ഈ ഭൂമി വിട്ട് പോകുമെന്ന് മാര്‍ക് ട്വയിന്‍ പ്രവചിച്ചിരുന്നു. അമേരിക്കയിലെ ജനപ്രിയ സാഹിത്യകാരനായ മാര്‍ക് ട്വയിനിന്‍െറ യഥാര്‍ഥ പേര് സാമുവെല്‍ ലാങ്ങ്ഹോണ്‍ ക്ളെമെന്‍സ് എന്നാണ്. എഴുത്തുകാരന്‍ ആവുന്നതിനു മുമ്പ് മിസൗറി നദിയിലെ ബോട്ട് ഡ്രൈവറായി അദ്ദേഹം ജോലിചെയ്തിരുന്നു. പത്രപ്രവര്‍ത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനുമായി മാര്‍ട് ട്വയിന്‍ പ്രവര്‍ത്തിച്ചു.

ട്വയിനിന്‍്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികളാണ് ‘അഡ്വെഞ്ചേഴ്സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍’,‘ദി അഡ്വെഞ്ചഞ്ചെഴ്സ് ഓഫ് ടോം സായര്‍’ എന്നിവ. അമേരിക്കന്‍ എഴുത്തുകാരനായ വില്യം ഫോക്നര്‍ മാര്‍ക് ട്വയിനിനെ ‘അമേരിക്കന്‍ സാഹിത്യത്തിന്‍്റെ പിതാവ്’ എന്ന് വിശേഷിപ്പിച്ചു. തന്‍്റെ കൃതികളിലെ നര്‍മ്മം മാര്‍ക് ട്വയിനിനെ പ്രശസ്തനാക്കി. 1867ല്‍ പ്രസിദ്ധീകരിച്ച ‘ദി സെലെബ്രേറ്റഡ് ജമ്പിങ്ങ് ¤്രഫാഗ് ഓഫ് കാലവെറാസ് കണ്ട്രി’ ആണ് മാര്‍ക് ട്വയിനിന്‍െറ ആദ്യ ചെറുകഥ.

‘ഹക്കിള്‍ബെറി ഫിന്‍’ എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. വെളുത്ത വര്‍ഗക്കാരനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ അടിമത്തത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്‍്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ജോനാഥന്‍ സ്വിഫ്റ്റിന്‍െറ രചനകള്‍ പോലെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രസിപ്പിക്കുന്നതും എല്ലാ കാലത്തും വായനക്കാരുള്ളതുമാണ് മാര്‍ക് ട്വയിനിന്‍െറയും കഥകള്‍. എന്നാല്‍ ചില പുസ്തകങ്ങളില്‍ ‘നീ¤്രഗാ’ എന്ന പദം ഉപയോഗിക്കപ്പെട്ടത്  മാര്‍ക് ട്വയിനിനെതിരെ വിവാദങ്ങള്‍ക്കും അപവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. കഥകളിലെ സാമൂഹ്യപരതയും നിഷ്കളങ്കതയും മാര്‍ക് ട്വയിനിന്‍െറ പ്രത്യേകതയായിരുന്നു. ഇന്നും കുട്ടികള്‍കിടയില്‍ താരമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച ട്വയിനിന്‍െറ പ്രവചനം 1910 ഏപ്രില്‍ 21ന് സത്യമായി. ആകാശത്ത് ഒരു വാല്‍നക്ഷത്രം ചുറ്റിനടന്ന ദിവസം മാര്‍ക് ട്വയിന്‍ അതിനൊപ്പം യാത്രയായി.

Tags:    
News Summary - mark twain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.